2016-07-25 13:13:00

തുര്‍ക്കിയില്‍ തടവറ മര്‍ദ്ദനങ്ങള്‍ - അന്താരാഷ്ട്ര ആംനെസ്റ്റി


     തുര്‍ക്കിയില്‍ വിഫല സൈനിക അട്ടിമറിയിലേര്‍പ്പെട്ടതിനെ തുടര്‍ന്ന്  തടവിലാക്കപ്പെട്ടവര്‍ പീഢിപ്പിക്കപ്പെടുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍.

അവരെ ബന്ധനസ്ഥരാക്കിയിരിക്കുന്ന അനധികൃത തടവറകളുമുണ്ടെന്നും ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തുന്നു.

തടവില്‍ കഴിയുന്നവര്‍ ലൈംഗികപീഢനത്തിനുവരെ ഇരകളാകുന്നുണ്ടെന്നും വ്യക്തമാക്കുന്ന ഈ സംഘടനയുടെ യൂറോപ്പിനുവേണ്ടിയുള്ള തലവന്‍ ജോണ്‍ ദല്‍ഹ്യൂസെന്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ അന്താരാഷ്ട്ര നിരീക്ഷകരെ അനുവദിക്കണമെന്ന് തുര്‍ക്കിയുടെ അധികാരികളോട് ആവശ്യപ്പെടുന്നു.

ഈ മാസം 16ന് ശനിയാഴ്ച (16/07/16) ആയിരുന്നു തുര്‍ക്കിയുടെ പ്രസഡന്‍റ്   റെസെപ് തയ്യീപ് എര്‍ദോഗാനിനെതിരെ പട്ടാള അട്ടിമറി ശ്രമം ഉണ്ടായത്. എന്നാല്‍ ഈ ശ്രമത്തെ ജനങ്ങളുടെ സഹായത്തോടെ എര്‍ദൊഗാന്‍ അടിച്ചമര്‍ത്തുകയും അനേകരെ തടവിലാക്കുകയും നിരവധി ഉദ്യോഗസ്ഥരെ പിരിച്ചുവി‌ടുകയും ചെയ്തു.

 








All the contents on this site are copyrighted ©.