2016-07-25 13:11:00

ഈജിപ്തിലെ ക്രൈസ്തവര്‍ ആശങ്കയില്‍


     ഈജിപ്തില്‍ ദേവാലയങ്ങളും ഇതര ആരാധനായിടങ്ങളും നിര്‍മ്മിക്കുന്നതിനെ അധികരിച്ചു സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന പുതിയ നിയമത്തിന് കാലവിളംബം നേരിടുന്നതില്‍ പ്രാദേശിക ക്രൈസ്തവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

     കഴിഞ്ഞ മെയ്മാസത്തില്‍ പാര്‍ലിമെന്‍റില്‍ ചര്‍ച്ചയ്ക്ക് വയ്ക്കേണ്ടിയിരുന്ന ഈ നിയമം നാളിതുവരെ ചര്‍ച്ചയ്ക്കെടുക്കപ്പെട്ടിട്ടില്ലാത്താണ് ഈ ആശങ്കയ്ക്ക് നിമിത്തമായിരിക്കുന്നത്.

     പുതിയ ദേവാലയങ്ങളു‌ടെ നിര്‍മ്മാണത്തിന് അനുമതിനല്കുന്നതില്‍ അനാവശ്യ കാവലവിളംബം വരുത്തുകയാണെങ്കില്‍ അതിനെതിരെ സര്‍ക്കാര്‍ സമിതിയെ സമീപിക്കാനുള്ള അവകാശം 13 വകുപ്പുകളടങ്ങിയ ഈ നിയമത്തിന്‍റെ   കര‌ടുരൂപത്തില്‍ ഉറപ്പുനല്കുന്നുണ്ട്.

     ദേവാലയനിര്‍മ്മാണത്തെ സംബന്ധിച്ച്, ഒട്ടൊമാന്‍ ഭരണകാലത്തോളം പഴക്കമാര്‍ന്ന നിയമവ്യവസ്ഥകളെ പൂര്‍ണ്ണമായും കാലഹരണപ്പെട്ടതായി കണക്കാക്കുന്നതായിരിക്കും പുതിയ നിയമമെന്നും കരുതപ്പെടുന്നു. 








All the contents on this site are copyrighted ©.