2016-07-23 12:41:00

വിശുദ്ധ മഗ്ദലനമറിയത്തിന്‍റെ തിരുശേഷിപ്പ് ക്രക്കോവില്‍


    യുവജനങ്ങളുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥരില്‍ ഒരാളായ വിശുദ്ധ മഗ്ദലനമറിയത്തിന്‍റെ തിരുശേഷിപ്പ് ആഗോളസഭാതലത്തിലുള്ള യുവജനസംഗമത്തിന്‍റെ വേദിയയാ ക്രക്കോവില്‍ പരസ്യവണക്കത്തിന് വയ്ക്കുന്നു.

     യുവജനസംഗമത്തോടനുബന്ധിച്ച് ഫ്രാന്‍സിന്‍റെ തെക്കുഭാഗത്തുള്ള  ഫെജ്യൂസ് തുളോണ്‍ രൂപതയില്‍ നിന്ന് പോളണ്ടിലേക്ക് കൊണ്ടുവന്നിട്ടുള്ള തിരുശേഷിപ്പ് അന്നാട്ടിലെ വിവിധ രൂപതകളിലൂടെയുള്ള തീര്‍ത്ഥാടനാനന്തരം ഈ ശനിയാഴ്ച (23/07/16) യുവജനസംഗമവേദിയായ ക്രക്കോവില്‍ എത്തി.

     കാരുണ്യത്തിന്‍റെ സാക്ഷിയായും വണങ്ങപ്പെടുന്ന വിശുദ്ധ മഗ്ദലനമറിയത്തിന്‍റ  തിരുശേഷിപ്പിനു പുറമെ, വിശുദ്ധ ഫൗസ്തീന കോവാല്‍സ്കയുടെയും ലോകയുവജനസംഗമത്തിന് സാര്‍വ്വത്രികസഭയില്‍ തുടക്കം കുറിച്ച വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായുടെയും ഓഷ്വിറ്റ്സില്‍ നിണസാക്ഷിയായ വിശുദ്ധ മാസ്സിമില്യാനൊ കോള്‍ബെയുടെയും തിരുശേഷിപ്പുകള്‍ വണങ്ങാനുള്ള അവസരവും പഞ്ചഭൂഖണ്ഡങ്ങളില്‍ നിന്നെത്തുന്ന യുവതയ്ക്ക് ലഭിക്കും. 








All the contents on this site are copyrighted ©.