2016-07-23 12:53:00

കിശോരപീഢനത്തിനെതിരെ വെബ് പേജുമായി ഫ്രാന്‍സിലെ മെത്രാന്മാര്‍


     കുട്ടികളെ ലൈംഗികചൂഷണത്തിനിരകളാക്കുന്നതിനെതിരായ പോരാട്ടം സഭയില്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഫ്രാന്‍സിലെ കത്തോലിക്കാമെത്രാന്മാര്‍ ആധുനിക വിനിമയോപാധികളിലൊന്നായ ഇന്‍റര്‍നെറ്റ് സംവിധാനവും ഉപയോഗപ്പെടുത്തുന്നു.

     ഇതിനായി ഒരു “വെബ്പേജ്” മെത്രാന്‍ സംഘം ഒരുക്കിയിട്ടുണ്ട്. ആവശ്യമായി വരുന്ന പക്ഷം ആര്‍ക്കും ഈ ഇന്‍റര്‍നെറ്റ് സംവിധാനം വഴി സഭാധികാരികളുമായി ബന്ധപ്പെടുന്നതിനു സാധിക്കത്തക്കവിധത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്.

     സഭയുടെ വിശ്വാസ്യതയും മതിപ്പും വീണ്ടെടുക്കാന്‍ ഇതു സഹായകമാകുമെന്ന് ഫ്രാന്‍സിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഷോര്‍ജ്  പോള്‍ പൊന്ത്യെ പറഞ്ഞു.

     ലൈംഗികപീഢനത്തിനിരകളായവര്‍ ഏതു രൂപതയില്‍പെട്ടവരാണോ അവര്‍ക്കും   അവരുടെ കുടംബത്തിനും ആ രൂപതയുടെ അദ്ധ്യക്ഷനെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ഈ സംവിധാനം വഴി സാധിക്കും.

     കുട്ടികളെ പീഢിപ്പിക്കുന്നതു സംബന്ധിച്ച നിരവധി രേഖകളും, പീഢനങ്ങള്‍ തടയാന്‍ സഹായകമായ മാര്‍ഗ്ഗങ്ങളും, പീഢനമുണ്ടായാല്‍ എന്തുചെയ്യണമെന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ പേജില്‍ ഉള്‍പെടുത്തിയിട്ടു​ണ്ട്.








All the contents on this site are copyrighted ©.