2016-07-19 12:52:00

മനുഷ്യക്കടത്ത് നരകുലവിരുദ്ധ കുറ്റകൃത്യം-ആര്‍ച്ചുബിഷപ്പ് ഔത്സ


       കുട്ടികളെ മനുഷ്യക്കടത്തിനിരകളാക്കുന്നത് കൂടുതല്‍ ജുഗുപ്സാവഹമെന്ന് ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ.

     ഐക്യരാഷ്ട്രസഭയില്‍ (യു എന്‍ ഒ യില്‍) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം കുട്ടികളും യുവതീയുവാക്കളും മനുഷ്യക്കടത്തിനിരകളാകുന്നത് തടയുന്നതിനെ അധികരിച്ച്, അടുത്തയിടെ, അമേരിക്കന്‍ ഐക്യനാടുകളില്‍ ന്യുയോര്‍ക്കില്‍, യു എന്‍ ഓയു‌ടെ കേന്ദ്ര ആസ്ഥാനത്ത് ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

     ഏതു പ്രായത്തിലുള്ളവരായാലും മനുഷ്യക്കടത്ത് നരകുലത്തിനെതിരായ കുറ്റകൃത്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔത്സ അസന്ദിഗ്ദമായി പ്രസ്താവിച്ചു.

     കുട്ടികളും യുവജനങ്ങളുംമുള്‍പ്പടെ 20ലക്ഷത്തിലേറെപ്പേര്‍ മനുഷ്യക്കടത്തിന് ഇരകളാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയ അദ്ദേഹം  സകലരും സംഘാതമായി നിശ്ചയദാര്‍ഢ്യത്തോടുകുടി പരിശ്രമിക്കുന്ന പക്ഷം, കുട്ടികള്‍ക്കെതിരായ സകലവിധ ആക്രമണങ്ങളും ചൂഷണങ്ങളും കുട്ടികളെ കടത്തലും അവസാനിപ്പിക്കുകയെന്ന ലക്ഷ്യം രണ്ടായിരത്തിമുപ്പതാം ആണ്ടോടെ കൈവരിക്കാനാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.