2016-07-18 11:40:00

ഹൃദയാസ്വസ്ഥതകള്‍ക്ക് ശമനം ലഭിക്കാന്‍ യേശുവിങ്കല്‍ അണയുക


     യുവതയുടെ ഹൃദയങ്ങളില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ പാകിയിരിക്കുന്നത് യേശുവാണെന്ന് മാര്‍പ്പാപ്പാ.

     “ഒത്തൊരുമിച്ച് രണ്ടായിരത്തിപതിനാറില്‍” (TOGETHER 2016) എന്ന ശീര്‍ഷകത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ വാഷിംഗ്ടണില്‍ ശനിയാഴ്ച (16/07/16) സംഘടിപ്പിക്കപ്പെട്ട ഒരു എക്യുമെനിക്കല്‍ സംരംഭത്തിന് നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

     യുവജനഹൃദയങ്ങളില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ പാകിയ അവിടന്ന് അവരെ കാത്തിരിക്കുന്നുവെന്നു ഓര്‍മ്മിപ്പിക്കുന്ന പാപ്പാ, അവിടത്തെ പക്കലണയാന്‍  യുവതീയുവാക്കള്‍ക്ക് പ്രചോദനം പകരുകയും ചെയ്യുന്നു.

     യുവജനങ്ങളുടെ ഹൃദയങ്ങളെ അലട്ടുന്നതും അവരെ അസ്വസ്ഥരാക്കുന്നതുമായ കാര്യങ്ങള്‍ ഉണ്ടെന്നും ഒരു യുവാവ് അസ്വസ്ഥനാകുന്നില്ലയെങ്കില്‍ അവന്‍ വൃദ്ധസമാനായിത്തീര്‍ന്നിരിക്കുന്നുവെന്നും പറയുന്ന പാപ്പാ ഈ അസ്വസ്ഥതയ്ക്ക് ഉത്തരമേകാന്‍ കഴിയുന്നത് ഒരുവനുമാത്രമാണെന്നും അവന്‍ യേശുവാണെന്നും ഉറപ്പേകുന്നു.

     യേശുവിന്‍റെ പക്കലേക്കു പോകാന്‍ ശ്രമിക്കുക എന്നിട്ട് തന്നെ വിളിക്കുക എന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്‍റെ വീഡിയൊ സന്ദേശം ഉപസംഹരിക്കുന്നത്.








All the contents on this site are copyrighted ©.