2016-07-18 12:41:00

കുറ്റകൃത്യങ്ങളോട് രചനാത്മകമായി പ്രതികരിക്കുക


      ഏതാനും പേരുടെ കുറ്റകൃത്യങ്ങള്‍ക്ക് ഒരു ന്യൂനപക്ഷസമൂഹവും ബലിയാടാകാതിരിക്കേണ്ടതിന് ഫ്രാന്‍സിലെ നീസ് ദുരന്തത്തോട് ഐക്യാരൂപിയോടെ രചനാത്മകമായി പ്രതികരിക്കണമെന്ന് സഭകളുടെ ലോകസമിതിയുടെ പൊതുകാര്യദര്‍ശി ജോര്‍ജെസ് ലെമൊപൗലോസ്.

     ഫ്രാന്‍സിന്‍റെ ദേശീയോത്സവമായ, ബാസ്റ്റില്‍ ഡേ ആഘോഷത്തോടനുബന്ധിച്ചു നീസില്‍, വ്യാഴാഴ്ച (14/07/16) രാത്രി നടന്ന വെടിക്കെട്ടുകാണാനെത്തിയിരുന്നവരുടെ ഇടയിലേക്കു ഒരു ഭീകരപ്രവര്‍ത്തകന്‍ വലിയൊരു ട്രക്ക് ഇടിച്ചുകയറ്റി 80 ലേറെപ്പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ ഖേദം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം.

     ഈ ആക്രമണത്തിനിരകളായവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനകളും ജോര്‍ജെസ് ലെമൊപൗലോസ് ഉറപ്പുനല്കി.

യൂറോപ്പിലെ സഭകളുടെ സമിതിയും ഈ ആക്രമണത്തെ അപലപിച്ചു.








All the contents on this site are copyrighted ©.