2016-07-14 08:51:00

വത്തിക്കാന്‍റെ മാധ്യമ വിഭാഗത്തില്‍ പിന്നെയും പുതിയ നിയമനങ്ങള്‍


ലെബനോണിലെ മാരൊനൈറ്റ് പാത്രിയര്‍ക്കിസ് കര്‍ദ്ദിനാള്‍ ബജാരെ ബുത്രോസ് റായ് ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 13 സഭാദ്ധ്യക്ഷന്മാരെയും  3 മാധ്യമവിദഗദ്ധരായ അല്‍മായരെയും അംഗങ്ങളായി നിയോഗിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ മാധ്യമ സെക്രട്ടേറിയേറ്റിനെ പാപ്പാ ഫ്രാന്‍സിസ് ബലപ്പെടുത്തുന്നത്. പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ലൊമ്പാര്‍ഡിയുടെ സ്ഥാനത്ത് അമേരിക്കന്‍ മാധ്യമവിദഗ്ദ്ധന്‍, ഗ്രെഗ് ബേര്‍ക് സ്ഥാനമെടുക്കുന്നതിന് ഒപ്പമാണ്, മാധ്യമ വിഭാഗത്തിന്‍റെ സെക്രട്ടേറിയേറ്റില്‍ അംഗങ്ങളായി പുതിയ നിയമനങ്ങള്‍ പാപ്പാ നടത്തിയിരിക്കുന്നത്.

ജൂലൈ 13-ാം തിയതി ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയ നിയമനപത്രികയിലൂടെ താഴെ പറയുന്ന പുതിയ ​അംഗങ്ങളെയാണ് പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.

  1. ലെബനോണിലെ മാരൊനൈറ്റ് പാത്രിയര്‍ക്കിസ് കര്‍ദ്ദിനാള്‍ ബജാരെ ബുത്രോസ് റായ്,
  2. ആഫ്രിക്കയിലെ നൈറോബി അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജോണ്‍ നുവേ,
  3. കരീബിയന്‍ രാജ്യമായ ഹായ്ത്തിയിലെ ലെസ് കായെസ് രൂപതാ മെത്രാന്‍, ചിബ്ലി ലാന്‍ഗ്ലോയിസ്,
  4. മിയന്‍മാറിലെ യങ്കൂണ്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ചാള്‍സ് മവൂങ് ബോ,
  5. പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ലിയൊനാര്‍ദോ സാന്ദ്രി,
  6. മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ബനിയാമിനോ സ്തേലാ,
  7. അയര്‍ലണ്ടിലെ ഡബ്ലിന്‍ അതിരൂപതാദ്ധ്യന്‍, ആര്‍ച്ചുബിഷപ്പ് ഡര്‍മ്യൂഡ് മാര്‍ട്ടിന്‍,
  8. ഇറ്റലിയിലെ അല്‍ബാനോ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് മര്‍ചേലോ സെമറാരോ,
  9. ഫ്രാന്‍സിലെ പൊന്തേയുടെ മെത്രാന്‍, സ്റ്റാനിസ്ലാസ് ലലാനെ,
  10. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ലിത്വാനയിലെ വിലിനിയൂസ് അതിരൂപതയുടെ മെത്രാപ്പോലീത്ത, ജീന്തരാസ് ഗ്രൂസസ്
  11. വിയറ്റ്നാമിലെ മീതോ രൂപതാദ്ധ്യക്ഷന്‍,  പിയെര്‍ നുഗ്വെന്‍ വിന്‍  ഖാന്‍,

       12.  സ്പെയിനിലെ ഗ്വാദിക്സ് രൂപതാദ്ധ്യക്ഷന്‍,  ജൈന്‍സ് റമോണ്‍ ഗാര്‍സിയ ബെല്‍ത്രാന്‍,

      13. പോര്‍ച്ചുഗലിലെ ലിസ്ബോ രൂപതാദ്ധ്യക്ഷന്‍, നൂനോ ബ്രാസ് ദ സില്‍വ മാര്‍ട്ടിന്‍,

      14.  അമേരിക്കയിലെ ദേശീയ മെത്രാന്‍ സമതിയുടെ  മതസ്വാതന്ത്ര്യത്തിനായുള്ള കമ്മിഷന്‍റെ ഉപദേശകന്‍, ഡോ. കിം ഡാനിയേല്‍സ്,

      15.  ജര്‍മ്മനിയിലെ മ്യൂഹന്‍ യൂണിവേഴ്സിറ്റിയുടെ   മാധ്യമവിഭാഗം പ്രഫസര്‍, മാര്‍ക്കസ് ഷാചര്‍,

      16. വത്തിക്കാന്‍ സാമൂഹ്യസമ്പര്‍ക്ക മാധ്യമവിഭാഗത്തിന്‍റെ  ഉപേദേശക സമിതി അംഗവും സ്പെയിന്‍കാരിയുമായ          ലെത്തീസിയ സോബ്രോണ്‍ മൈനേരൊ  എന്നിവരെയാണ്.  

മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോയാണ് ഇപ്പോള്‍ മാധ്യമ സെക്രട്ടേറിയേറ്റിന്‍റെ പ്രീഫെക്ട്. ഫാദര്‍ ലൊമ്പാര്‍ഡി ജൂലൈ 31-ന് വിരമിക്കുമ്പോള്‍ ഗ്രെഗ് ബേര്‍ക് പ്രസ്സ് ഓഫിസിന്‍റെ ഡയറക്ടറും, സ്പെയിന്‍കാരി പലോമാ ഗാര്‍സിയ ഡപ്യൂട്ടി ഡയറക്ടറായും സ്ഥാനമെടുക്കും.








All the contents on this site are copyrighted ©.