2016-07-09 12:41:00

കര്‍ദ്ദിനാള്‍ സില്‍വാനൊ പ്യൊവനെല്ലി കാലം ചെയ്തു


     ഇറ്റലിയിലെ ഫ്ലോറന്‍സ് അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ സില്‍വാനൊ പ്യൊവനെല്ലി കാലം ചെയ്തു.

     92 വയസ്സുണ്ടായിരുന്ന അദ്ദേഹത്തിന് ശനിയാഴ്ച(09/07/16) പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.

     1924 ഫെബ്രുവരി 21 ന് ഇറ്റലിയിലെ റോന്തയിലായിരുന്നു കര്‍ദ്ദിനാള്‍ സില്‍വാനൊ പ്യൊവനെല്ലിയുടെ ജനനം. 1947 ജൂലൈ 13 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1982 ജൂണ്‍ 24 ന് മെത്രാനായി അഭിഷിക്തനാകുകയും 1985 മെയ് 25 ന് കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.

     കര്‍ദ്ദിനാള്‍ സില്‍വാനൊ പ്യൊവനെല്ലിയുടെ നിര്യാണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 212 ആയി താണു. ഇവരില്‍ 112 പേര്‍ 80 വയസ്സില്‍ താഴെ പ്രായമുള്ളവരാകയാല്‍ കര്‍ദ്ദിനാള്‍ സംഘത്തില്‍ സമ്മതിദാനാവകാശമുള്ളവരാണ്.

     കര്‍ദ്ദിനാള്‍ സില്‍വാനൊ പ്യൊവനെല്ലിയുടെ നിര്യാണത്തില്‍ പാപ്പാ അനുശോചിക്കുകയും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.