2016-07-08 16:25:00

"കൂടിക്കാഴ്ചകള്‍ ഇല്ലെങ്കിലും പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ!"


“ജൂലൈ മാസത്തില്‍ പൊതുകൂടിക്കാഴ്ചകള്‍ ഇല്ലെങ്കിലും, ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. നിങ്ങള്‍ എനിക്കുവേണ്ടിയും ദയവായി പ്രാര്‍ത്ഥിക്കണേ!”   പ്രാര്‍ത്ഥനയില്‍ ഒന്നായിരിക്കാം!   പ്രാര്‍ത്ഥനയിലുള്ള കൂട്ടായ്മയുടെയും ഐക്യപ്പെടലിന്‍റെയും ചിന്തയാണ് ജൂലൈ 7-ാം തിയതി വ്യാഴാഴ്ച ട്വിറ്റര്‍ സംവാദകരുമായി @pontifex എന്ന ഹിന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത്.

യൂറോപ്പില്‍ വേനല്‍ക്കാല അവധിയാണിത്. ജൂലൈ മാസത്തിലെ പൊകൂടിക്കാഴ്ചയും മറ്റു പൊതു പരിപാടികളും ഇല്ലെങ്കിലും, പാപ്പാ ഫ്രാന്‍സിസ് വിവിധ ജോലികളില്‍ വ്യാപൃതനായി വത്തിക്കാനിലെ പേപ്പല്‍ വസതിയിലുണ്ട്. അത്യാവശ്യം വക്തിഗത കൂടിക്കാഴ്ചകള്‍ പാപ്പാ അനുവദിക്കുന്നുണ്ട്.

ജൂലൈ 25-ന് രാവിലെ പോളണ്ടിലെ ക്രാക്കോ നഗരത്തിലെ യുവജനമേളയ്ക്കു പോകും. അതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ക്രാക്കോയില്‍ യുവജനങ്ങള്‍ക്കൊപ്പം ഒരാഴ്ച ചെലവഴിക്കുന്ന പാപ്പാ ജൂലൈ 31-ാം തിയതിയാണ് വത്തിക്കാനില്‍ മടങ്ങിയെത്തുന്നത്.

During this month my audiences are suspended, but I do not stop praying for you, while I ask that you please pray for me!

إن مقابلاتي ستُعلّق خلال هذا الشهر، ولكنني لن أتوقّف عن الصلاة من أجلكم ومن

فضلكم صلّوا أنتم أيضًا من أجلي.

Mes audiences sont suspendues ce mois-ci, mais je ne cesse de prier pour vous. Et vous, s’il vous plait, priez pour moi !








All the contents on this site are copyrighted ©.