2016-07-02 13:01:00

മനുഷ്യക്കടത്ത് : സാമൂഹ്യ സാമ്പത്തിക അസമത്വങ്ങളു‌ടെ ഫലം


     അടിമത്തത്തിന്‍റെ ആധുനികരൂപമായ മനുഷ്യക്കടത്ത് നമ്മുടെ ഈ ലോകത്തുള്ള സാമൂഹ്യ സാമ്പത്തിക അസമത്വങ്ങളു‌ടെ ഫലമാണെന്ന് സഭകളുടെ ലോക സമിതി, WCC.

       നോര്‍വെയിലെ ത്രോന്തൈമില്‍ ഈയിടെ സമാപിച്ച അതിന്‍റെ ദ്വൈവാര്‍ഷിക യോഗത്തിലാണ് കത്തോലിക്കാ സഭയൊഴികെ 350 ഓളം ക്രൈസ്തവ സഭകള്‍ അംഗങ്ങളായുള്ള സഭകളുടെ ലോകസമിതിയുടെ ഈ പ്രതികരണം ഉണ്ടായത്.

     അക്രമത്തിനും ചൂഷണത്തിനും ഇരകളായവരുടെ കാര്യത്തില്‍ പക്ഷപാതപരവും നഷേധാത്മകമാംവിധം അസന്തുലിതവുമായ ഒരു നീതി നടപ്പാക്കപ്പെടരുത് എന്നത്  ഓരോ ക്രൈസ്തവന്‍റെ ലക്ഷ്യമായിരിക്കണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.

     മനുഷ്യക്കടത്ത് എന്ന വെല്ലുവിളിയെ നേരിടുന്നതിന് സുവിശേഷത്താല്‍ പ്രചോദിതരായി മുന്നിട്ടിറങ്ങാനും ഐക്യദാര്‍ഢ്യാവബോധം സൃഷ്‌ടിക്കാന്‍ പരിശ്രമിക്കാനും WCC ആഹ്വാനം ചെയ്യുന്നു.

     ലോകത്തില്‍ മനുഷ്യക്കടത്ത് എന്ന പ്രശ്നം 25 ലക്ഷത്തോളം പേരെ ബാധിക്കുന്നുണ്ടെന്നും ഇവരില്‍ 70 ശതമാനവും സ്ത്രീകളാണെന്നും ഈ സ്ത്രീകളില്‍ പകുതിയും 18 വയസില്‍ താഴെ പ്രായമുള്ളവരാണെന്നും ഐക്യരാഷ്ട്രസഭയുടെ  കണക്കുകള്‍ കാണിക്കുന്നു.

 

 








All the contents on this site are copyrighted ©.