2016-07-02 12:48:00

കുടുംബത്തിലെ ആനന്ദാനുഭവം സ്ഥായിയാണ് - പാപ്പാ


     കുടുംബത്തിലെ ആനന്ദാനുഭവം സുദൃഢവും സ്ഥായിയുമാണെന്ന് മാര്‍പ്പാപ്പാ.

     വിവിധഭാഷകളിലായി കോടിക്കണക്കിനുവരുന്ന തന്‍റെ ട്വിറ്റര്‍ സുഹൃത്തുക്കള്‍ക്കായി ശനിയാഴ്ച (02/07/16) പങ്കുവച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

     കുടുബത്തില്‍ അനുഭവപ്പെടുന്ന യഥാര്‍ത്ഥ ആനന്ദം ആകസ്മികമവും നൈമിഷികവുമായതല്ല പ്രത്യുത സുദൃഢവും സ്ഥായിയുമാണ് എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിട്ടത്.

പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം അറബിയും ലത്തീനുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്.    








All the contents on this site are copyrighted ©.