2016-07-02 13:06:00

ആഫ്രിക്കന്‍ യൂണ്യന്‍റെ ഉച്ചകോടിയുടെ വിജയത്തിനായി നവനാള്‍ ജപം


     ആഫ്രിക്കന്‍ യൂണ്യന്‍റെ ആസന്നമായ ഉച്ചകോടിയുടെ വിജയത്തിനായി എത്യോപയില്‍ നവനാള്‍ ജപം ആരംഭിച്ചു.

     റുവാണ്ടയിലെ കിഗലി പട്ടണത്തില്‍ ഈ മാസം പത്തു മുതല്‍ പതിനെട്ടു (10-18/07/16) വരെ നടക്കാന്‍ പോകുന്ന ഇരുപത്തിയേഴാം ആഫ്രിക്കന്‍ യൂണ്യന്‍ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലാണ്  വെള്ളിയാഴ്ച (01/07/16) മുതല്‍ ഈ നൊവേന.

     മഹിളകളുടെ അവകാശങ്ങളില്‍ സവിശേഷ ശ്രദ്ധയുമായി മനുഷ്യാവകാശങ്ങളുടെ ആഫ്രിക്കന്‍ വത്സരം എന്നതാണ് ഇത്തവണത്തെ ആഫ്രിക്കന്‍ യുണ്യന്‍ ഉച്ചകോടിയുടെ വിചിന്തന പ്രമേയം.

     സകല നാടുകളെയും സ്നേഹമസൃണമായ ബന്ധങ്ങളിലധിഷ്ഠിതമായ ഏക കുടുംബമാക്കി മാറ്റുകയും കനത്ത ഭാരങ്ങള്‍ നീക്കുകയും നഷ്ടപ്പെട്ടു പോയവയെ വീണ്ടെടുത്തു നല്കുകയും ആഫ്രിക്കയുടെ മുഖം നവീകരിക്കുകയും ചെയ്യണമേ എന്നതാണ് നൊവേനയിലെ പ്രാര്‍ത്ഥനകളില്‍ ഒന്ന്.  

 








All the contents on this site are copyrighted ©.