2016-06-24 13:32:00

ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സീസ് ചുള്ളിക്കാട്ടിന് പുതിയ നിയമനം


     ബോള്‍ഗാട്ടി സ്വദേശിയായ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സീസ് അസ്സീസി ചുള്ളിക്കാട്ടിനെ മാര്‍പ്പാപ്പാ കിര്‍ഗ്ഗിസ്ഥാന്‍റെയും അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി നാമനിര്‍ദ്ദേശം ചെയ്തു.

     അയല്‍രാജ്യങ്ങളായ കസാക്കിസ്ഥാന്‍റെയും തജിക്കിസ്ഥാന്‍റെയും അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചു വരവെയാണ് അദ്ദേഹത്തിന്‍റെ  അധികാരപരിധി കിര്‍ഗ്ഗിസ്ഥാനിലേക്കുകൂടി വ്യാപിച്ചുകൊണ്ട് വെള്ളിയാഴ്ച (24/06/16)  ഫ്രാന്‍സീസ് പാപ്പാ ഉത്തരവു പുറപ്പെടുവിച്ചത്.

     1953 മാര്‍ച്ച് 20 ന് ജനിച്ച, 63 വയസ്സുകാരനായ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സീസ് അസ്സീസി ചുള്ളിക്കാട്ട് ജോര്‍ദ്ദാന്‍, ഇറാക്ക് എന്നീ നാടുകളിലും അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ 2010 ജൂലൈ മുതല്‍ 2014 ജൂലൈവരെ, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസാനത്തിന്‍റെ സ്ഥിരം നിരീക്ഷകനായിരുന്നു അദ്ദേഹം.

  








All the contents on this site are copyrighted ©.