2016-06-23 17:36:00

ഗാര്‍ഹിക മേഖലയില്‍ തൊഴിലാളികള്‍ സംരക്ഷിക്കപ്പെടണം


ഗാര്‍ഹിക മേഖലയിലെ‍ തൊഴിലാളികള്‍ ഭാരതത്തില്‍ ഇനിയും സംരക്ഷിക്കപ്പെടണമെന്ന്, ഡെല്‍ഹി അതിരൂപതയുടെ സാമൂഹ്യ സേവാ വിഭാഗം, സെക്രട്ടറി അനൂഷിക തോംസണ്‍ പ്രസ്താവിച്ചു.

ആഗോള ഗാര്‍ഹിക തൊഴിലാളി ദിനത്തോട് (ജൂണ്‍ 16) അനുബന്ധിച്ച് ചേര്‍ന്ന സമ്മേളനത്തിന്‍റെ തീരുമാനമായിട്ടാണ് രാജ്യമെമ്പാടും വീടുകളില്‍ ജോലിചെയ്യുന്നവരുടെ അന്തസ്സ് മാനിക്കപ്പെടണമെന്നും, ന്യായമായ വേതനവും മറ്റ് തൊഴില്‍ ആനുകൂല്യങ്ങളും വൈദ്യസഹായവും അവര്‍ക്കു ലഭ്യമാക്കണമെന്നും ഡല്‍ഹി അതിരൂപതയുടെ സാമൂഹ്യ സേവാ വിഭാഗം പ്രസ്തവയിലൂടെ അഭ്യര്‍ത്ഥിച്ചത്.

ഡല്‍ഹി അതിരൂപതയുടെ പ്രവര്‍ത്തകസമിതി എടുത്ത തീരുമാനം ദേശീയ മെത്രാന്‍സംഘം അതിന്‍റെ തൊഴില്‍ കമ്മിഷന്‍റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രാലയത്തിന് നിവേദനമായി സമര്‍പ്പിച്ചെന്ന്, കമ്മിഷന്‍ സെക്രട്ടറി, ഫാദര്‍ ജെയസണ്‍ വടശ്ശേരിയും, അതിരൂപതയുടെ വക്താവ് അനൂഷിക തോംപ്സണും ജൂണ്‍ 23-ാം തിയതി വ്യാഴാഴ്ച പ്രസ്താവനയിലൂടെ വത്തിക്കാന്‍ റേ‍ഡിയോയെ അറിയിച്ചു.








All the contents on this site are copyrighted ©.