2016-06-18 12:50:00

പ്രപഞ്ചം ആനന്ദരഹസ്യം - പാപ്പാ


     പ്രപഞ്ചം ഒരു സന്തോഷരഹസ്യം ആണെന്ന് മാര്‍പ്പാപ്പാ.

     തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയാഴ്ച(18/06/16) പങ്കുവച്ച ചിന്തകളിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്.

     പ്രപഞ്ചം ഒരു ശാസ്ത്രീയ വിഷയം എന്നതിലുപരി ഒരു സന്തോഷരഹസ്യമാണ്, ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിന്‍റെ ഭാഷയാണ്, എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

     ഈ സന്ദേശം പതിവുപോലെ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്








All the contents on this site are copyrighted ©.