2016-06-17 13:19:00

കലര്‍പ്പില്ലാത്ത വിശ്വാസത്താല്‍ രൂപീകൃത അല്മായരെയാണാവശ്യം


    കലര്‍പ്പില്ലാത്തതും നിര്‍മ്മലവുമായ വിശ്വാസത്താല്‍ രൂപപ്പെടുത്തപ്പെട്ടവരും നയിക്കപ്പെടുന്നവരും ക്രിസ്തുവുമായുള്ള വൈക്തികവും കരുണര്‍ദ്രവുമായ കൂടിക്കാഴ്ചയാല്‍ സ്പര്‍ശിതരുമായ അല്മായവിശ്വാസികളെയാണ് ഇന്ന് ആവശ്യമെന്ന് മാര്‍പ്പാപ്പാ.

     അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്തവരടങ്ങിയ 85 ഓളം പേരുടെ സംഘത്തെ വെള്ളിയാഴ്ച (17/06/16) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരന്നു ഫ്രാന്‍സീസ് പാപ്പാ.

     അരനൂറ്റാണ്ടു കാലത്തോളം ഈ പൊന്തിഫിക്കല്‍ കൗണ്‍സില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും ഇതിന്‍റെ ആരംഭകാലത്തെയും കുറിച്ചു സൂചിപ്പിച്ച പാപ്പാ ഈ സമിതി കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയിലും ജീവനുവേണ്ടിയുള്ള അക്കാദമിയിലും ലയിപ്പിക്കപ്പെടാന്‍ പോകുന്നതും അനുസ്മരിച്ചു.

 

      അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിക്ക് രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ നിന്ന ലഭിച്ച ദൗത്യം സഭയുടെ സുവിശേഷവത്കരണയജ്ഞത്തില്‍  സദാ കൂടുതലായി പങ്കുചേരുന്നതിന് അല്മായവിശ്വാസികള്‍ക്ക് പ്രചോദനമേകുക എന്നതായിരുന്നുവെന്നും മാമ്മോദീസാ ഒരോ അല്മായനെയും കര്‍ത്താവിന്‍റെ പ്രേഷിത ശിഷ്യനാക്കിത്തീര്‍ക്കുന്നുവെന്നും പാപ്പാ പറഞ്ഞു.








All the contents on this site are copyrighted ©.