2016-06-12 13:40:00

ആഗോള ബാലവേല വിരുദ്ധദിനം - ഇന്ന് 12 ജൂണ്‍


കുട്ടികളുടെ അടിമത്വത്തിനെതിരെ സംഘടിതമായി പോരാടാം. ബാലവേല അത് തൊഴില്‍ മേഖലയില്‍ എവിടെയായാലും എങ്ങനെയായാലും നിഷിദ്ധമാണ്. കുട്ടികളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നതും അവരെ പലതരത്തിലുള്ള അപകടങ്ങളിലേയ്ക്ക് വലിച്ചിഴക്കുന്നതുമാണ് ബാലവേല. ഇന്നാളില്‍ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശമാണിത്.

ബാലവേലയും അതിനെ പെരുപ്പിക്കുന്ന അടിമക്കണ്ണികള്‍, അല്ലെങ്കില്‍ കുട്ടികളെ ജോലിക്കും ഭിക്ഷാടനത്തിനും മറ്റ് നീചകൃത്യങ്ങള്‍ക്കുമായി ലഭ്യമാക്കുന്ന ശൃംഖലകളെ തകര്‍ക്കുക  (Eradicate child labour and its supply chains) എന്ന ലക്ഷ്യവുമായിട്ടാണ് ഈ വര്‍ഷം ബാലവേല വിരുദ്ധദിനം ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. യുഎന്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ലോകത്ത് ഒരുകോടി അറുപത്തിയെട്ടു ലക്ഷത്തോളും (168 million) കുട്ടികളാണ് ഇന്ന് ബാലവേലയുടെ അടിമത്വത്തില്‍ ജീവിക്കുന്നത്.

ഞായറാഴ്ച ജൂണ്‍ 12-ാം തിയതി രാവിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ രോഗികളോടും അംഗവൈകല്യമുള്ളവരോടും ചേര്‍ന്ന് ഒപ്പം പാപ്പാ ദിവ്യബലി അര്‍പ്പിച്ചു. അതിന്‍റെ അന്ത്യത്തില്‍ നല്കിയ സന്ദേശത്തിലാണ് ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന ‘ലോക ബാലവേല വിരുദ്ധദിന’ത്തെക്കുറിച്ച് (World Day Against Child Labour) എല്ലാവരെയും അനുസ്മരിപ്പിച്ചത്.

ഐക്യാരാഷ്ട്ര സഭയുടെ രാജ്യാന്തര തൊഴില്‍ സംഘടന  (International Labour Organization -ILO) 2002-ലാണ് ലോക ബാലവേല വിരുദ്ധദിനത്തിന് തുടക്കമിട്ടത്. ഇന്നും നിലനിലക്കുന്ന കൂട്ടികളുടെ അടിമത്വത്തിലേയ്ക്ക് ലോക ശ്രദ്ധ കൊണ്ടുവരുന്നതിനും, അങ്ങനെ ഈ തിന്മ ഇല്ലാതാക്കി കുടികളെ മോചിപ്പിക്കുകയുമാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം. ലോകത്തുള്ള സര്‍ക്കാരുകളും മുതലാളികളും തൊഴിലാളികളും സംഘടനകളും സമൂഹങ്ങളും ജനങ്ങളും എല്ലാവര്‍ഷവും  ഈ ദിനത്തിന്‍റെ പ്രാധാന്യം പ്രഖ്യാപിക്കുകയും, പീഡിതരാകുന്ന കുട്ടികളോടു പ്രതിബദ്ധത പ്രകടമാക്കുകയും, അവരെ മോചിപ്പിക്കുവാനുള്ള വഴികള്‍ ആരായുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.