2016-06-11 13:36:00

ജൂഡിത് ഡിസൂസയുടെ മോചനത്തിനായുള്ള അഭ്യര്‍ത്ഥന


      അഫ്ഖാനിസ്ഥാനില്‍ വെള്ളിയാഴ്ച (10/06/16) തട്ടിക്കൊണ്ടുപോകപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകയായ ഇന്ത്യന്‍ വംശജയും കത്തോലിക്കയുമായ ജൂഡിത് ഡിസൂസയുടെ മോചനത്തിനായി കല്‍ക്കട്ട അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് തോമസ് ഡിസൂസ പ്രാര്‍ത്ഥിക്കുന്നു.

     അഫ്ഖാനിസ്ഥാന്‍റെ തല്സഥാനനഗരിയായ കാബൂളില്‍ വച്ചാണ് അജ്ഞാതാരയ ഒരുസംഘമാളുകള്‍ 40 വയസുകാരിയായ ജൂഡിത്തിനെ തട്ടിക്കൊണ്ടു പോയത്.

     കഷ്ടതയനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ജൂഡിത്ത് ​എന്ന് ആര്‍ച്ചുബിഷപ്പ് തോമസ് ഡിസൂസ പറഞ്ഞു.








All the contents on this site are copyrighted ©.