2016-06-07 08:26:00

ത്രികാലപ്രാര്‍ത്ഥന സന്ദേശം : നീതിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും നന്ദിപ്രകടനവും


ജൂണ്‍ 5-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധപദപ്രഖ്യാപന കര്‍മ്മവും അതുമായി ബന്ധപ്പെട്ട ദിവ്യബലിയര്‍പ്പണവും നടന്നു. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ താല്‍ക്കാലിക വേദിയിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടത്. ദിവ്യബലിമദ്ധ്യേ അന്നത്തെ സുവിശേഷത്തെയും മറ്റു വായനകളെയും ആധാരമാക്കി വചനചിന്തകള്‍ പങ്കുവച്ചു. അതിനാല്‍, ദിവ്യബലിയുടെ സമാപനാശീര്‍വ്വാദത്തിനു മുന്‍പ്  പാപ്പാ ത്രികാലപ്രാ‍ര്‍ത്ഥന സന്ദേശം വളരെ ഹ്രസ്വമായി നല്കി.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത സകലര്‍ക്കും നന്ദി! പ്രത്യേകിച്ച് പോളണ്ടില്‍നിന്നും പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ എത്തിയവര്‍ക്കും, സ്വീഡനില്‍നിന്നും എത്തിയ ഔദ്യോഗിക പ്രതിനിധി സംഘത്തിനും, അതുപോലെ ജൂബിലിയുടെ അരൂപിയില്‍ ഇറ്റലിയില്‍നിന്നു മാത്രമല്ല ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയിരിക്കുന്ന തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും പാപ്പാ അഭിവാദ്യംചെയ്തു.

വടക്കന്‍ യൂറോപ്പിലെ എസ്തോണിയയില്‍നിന്നുമെത്തിയ വന്‍തീര്‍ത്ഥാടക സംഘത്തെയും, ഇറ്റലിയിലെ ബൊളോഞ്ഞയില്‍നിന്നും വന്ന ബാന്‍ഡു വാദ്യമേളക്കാരുടെ സംഘത്തെയും പാപ്പാ പേരെടുത്തു പറഞ്ഞ് നന്ദിയര്‍പ്പിച്ചു.

പരിശുദ്ധ അമ്മയിലേയ്ക്കു നമുക്കു തിരിയാം. ജീവിതവിശുദ്ധയുടെ പാതയില്‍ കന്യകാനാഥ നമ്മുക്ക് വഴികാട്ടിയാണ്... നീതിയിലും സമാധാനത്തിലും ഈ അമ്മ നമ്മെ അനുദിനം നയിക്കട്ടെ, വളര്‍ത്തട്ടെ! ഇങ്ങനെ ആശംസിച്ചുകൊണ്ട് ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥനചൊല്ലി. തുടര്‍ന്ന് സമാപനാശീര്‍വ്വാദം നല്കിയത്.

നീണ്ട തിരുക്കര്‍മ്മ പരിപാടികള്‍ക്കുശേഷം വേദിയില്‍നിന്നും ഇറങ്ങി, എല്ലാവരെയും പ്രത്യേകിച്ച് കുഞ്ഞുങ്ങളെയും രോഗികളെയും അഭിവാദ്യംചെയ്യാനും ആശീര്‍വദിക്കാനും പാപ്പാ ഫ്രാന്‍സിസ്... സമയം കണ്ടെത്തി.








All the contents on this site are copyrighted ©.