2016-05-26 08:35:00

റോമാരൂപതിയിലെ പരിശുദ്ധകുര്‍ബാനയുടെ തിരുനാള്‍ : മെയ് 26 വ്യാഴാഴ്ച


റോമാരൂപത മെയ് 26-ാം തിയതി വ്യാഴാഴ്ച പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ആചരിക്കും. പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായിട്ടുള്ള റോമാരൂപതയില്‍ വ്യാഴാഴ്ചയാണ് പരിശുദ്ധ കുര്‍ബ്ബാനയുടെ, അല്ലെങ്കില്‍ യേശുവിന്‍റെ തിരുശരീര രക്തങ്ങളുടെ മോഹത്സവം ആചരിക്കുന്നത്.  

ഭദ്രാസന ദേവാലയമായ റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണം വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് ചരിത്ര പുരാതനമായ മെരുലാനാ വീഥിയിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം ഒരു കിലോമീറ്റര്‍ അകലെയുള്ള മേരി മെയ്ജര്‍ ബസിലിക്കയില്‍ പാപ്പാ നയിക്കുന്ന ദിവ്യകാരുണ്യാശീര്‍വാദത്തോടെ സമാപിക്കും.

പരിശുദ്ധ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്‍റെ സജീവസാന്നിദ്ധ്യം പ്രഘോഷിക്കുന്ന തിരുനാളിലെ റോമിലെ വിശ്വാസികളും ഏറെ തീര്‍ത്ഥാടകരും അനുവര്‍ഷം പങ്കെടുക്കാറുണ്ട്. ജൂബിലിവത്സരത്തിലെ വിശുദ്ധ കുര്‍ബാനയുടെ തിരുനാളിന് സവിശേഷമായ പ്രാധാന്യമുണ്ടടെന്ന് വത്തിക്കാന്‍റെ ആരാധനക്രമകാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി മെയ് 21-ന് ഇറക്കിയ പ്രസ്താനയിലൂടെ അനുസ്മരിപ്പിച്ചു.

അജപാലനകാരണങ്ങളാല്‍ ഈ തിരുനാള്‍ തുടര്‍ന്നുള്ള ഞായറാഴ്ചയാണ് ആഗോളസഭയില്‍ ആചിരിക്കുന്നത്.








All the contents on this site are copyrighted ©.