2016-05-20 09:37:00

അപൂര്‍വ്വമായൊരു നേര്‍ക്കാഴ്ച പാപ്പാ ഫ്രാന്‍സിസും ഇമാം അഹമ്മദ് തയേബും


പാപ്പാ ഫ്രാന്‍സിസും ഈജിപ്തിലെ വലിയ ഇമാം, അഹമ്മദ് അല്‍ തയേബും  തമ്മില്‍ മെയ് 23-ാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തും. പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ‍ഫെദറിക്കോ ലൊമ്പാര്‍ഡിയാണ് മെയ് 19-ാം തിയതി വ്യാഴാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈജിപ്തില്‍ കെയിറോയിലുള്ള അല്‍ അസാര്‍ യൂണിവേഴ്സിറ്റിയുടെ  പ്രഡിസന്‍റാണ് (President of al-Azhar University)  ലോകത്തെ സുന്നി മുസ്ലീങ്ങളുടെ സമാരാധ്യ നേതാവായ ഇമാം അഹമ്മദ് അല്‍ തയേബ്. ഈജിപ്തിലെ വലിയ മഫ്തിയായി സേവനംചെയ്തിട്ടുള്ള അഹമ്മദ് അല്‍ തയേബ് ഇസ്ലാമിക ലോകത്തെ സമാധത്തിന്‍റെ വക്താവാണ്. ലോക സമാധാനത്തിനായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പരിശ്രത്തിലെ കണ്ണിചേരലായി വിദഗ്ദ്ധര്‍ ഈ നേര്‍ക്കാഴ്ചയെ വ്യാഖ്യാനിക്കുന്നുണ്ട്.

ഇമാം അഹമ്മദ് അല്‍ തയേബും പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ച ഫലവത്താകട്ടെയെന്ന് ആശംസിക്കാം, പ്രാര്‍ത്ഥിക്കാം!

Photo : പാപ്പാ ഫ്രാന്‍സിസിന്‍റെയും ഈജിപ്തിലെ വലിയ ഇമാം, അഹമ്മദ് എല്‍ തയേബിന്‍റെയും കൂട്ടിയിണക്കിയ ചിത്രമാണ് (A combination Photo).








All the contents on this site are copyrighted ©.