2016-05-11 19:57:00

സഭയില്‍ ഇനിയും രണ്ടു വിശുദ്ധന്മാര്‍ : പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ച ഡിക്രി പ്രസിദ്ധപ്പെടുത്തി


വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ സംബന്ധച്ച ഡിക്രി പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. രണ്ടുപേര്‍കൂടി വിശുദ്ധപദത്തിലേയ്ക്കു ഉയര്‍ത്തപ്പെടും!

  1. വൈദികനും അമലോത്ഭവ നാഥയുടെ ദാസന്മാര് എന്ന സന്ന്യാസ സമൂഹത്തിന്‍റെ സ്ഥാപകനുമായ ഇറ്റലിക്കാരന് വാഴ്ത്തപ്പെട്ട ലുഡുവിക് പവോണിയുടെ മാദ്ധ്യസ്ഥതയാല്‍ ലഭിച്ച അത്ഭുതരോഗശാന്തി പാപ്പാ അംഗീകരിച്ചു. അദ്ദേഹം സ്ഥാപിച്ച സഭയിലെ (Congregation of the Sons of Mary Immaculate) അംഗങ്ങളെ ‘പോവണിയന്‍സ്’ Pavonians എന്ന പേരിലും അറിയപ്പെടുന്നുണ്ട് (1784-1992). 
  1. ക്രിസ്ത്യന്‍ സ്ക്കൂളുകളുടെ സഹോദരങ്ങള്‍ (Brother of the Christian Schools)  എന്ന സന്ന്യാസസമൂഹത്തിലെ അംഗവും രക്തസാക്ഷിയുമായ  ഫ്രഞ്ചുകാരന്‍, വാഴ്ത്തപ്പെട്ട സോളമന്‍ ലക്ലാര്‍ക്കിന്‍റെയും ജീവിതസമര്‍പ്പണത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ച ശേഷം അംഗീകരിച്ചു.    ഇതോടെ വാഴ്ത്തപ്പെട്ടവരായ ലുഡുവിക് പവോണിനെയും സോളമന്‍ ലക്ലാര്‍ക്കിനെയും ആസന്നഭാവിയില്‍ വിശുദ്ധരുടെ പദത്തിലേയ്ക്ക് സഭ ഉയര്‍ത്തും.
  1. കൊളമ്പിയ സ്വദേശിയായ രൂപതാ വൈദികനും,  ഫ്രാന്‍സിസ്ക്കന്‍ സഭാംഗവുമായ ദൈവദാസന്‍ റഫായേല്‍ ഇമ്മാനുവേല്‍ റിയാഞ്ഞോയുടെ വീരോചിത പുണ്യങ്ങളും  പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു.  ഇതോടെ റിയാഞ്ഞോ ധന്യരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

മേല്പറഞ്ഞ നാമകരണ നടപടികള്‍ സംബന്ധിച്ച ഡിക്രിയാണ് മെയ് 10-ാം തിയതി ചൊവ്വാഴ്ച വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പാപ്പാ ഫ്രാന്‍സിസില്‍നിന്നും ലഭിച്ച അനുമതിശേഷം പ്രസിദ്ധപ്പെടുത്തിയത്.


 








All the contents on this site are copyrighted ©.