2016-04-20 20:09:00

സല്‍പ്രവൃത്തികള്‍ സമാധാനം വളര്‍ത്തുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍


സ്വകാര്യനിയമങ്ങളുടെ ഏകീകരണത്തിനായുള്ള  രാജ്യാന്തര സ്ഥാപനത്തിന്‍റെ Unidroit-International Institute for Unification of Private Laws,  റോമിലെ ആസ്ഥാനത്തുചേര്‍ന്ന അതിന്‍റെ  90-ാം വര്‍ഷികസമ്മേളനത്തില്‍ ഏപ്രില്‍ 20-ാം തിയതി ബുധനാഴ്ച രാവിലെ നടത്തിയ അനുഗ്രഹപ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സ്വകാര്യനിയമളുടെ ക്രോഡീകരണത്തിനും, അവയുടെ പ്രായോഗികവും ഫലവത്തുമായ പ്രയോഗത്തിനുമായി ഫ്രാന്‍സ് ആസ്ഥാനമാക്കി സ്ഥാപിതമായ പ്രസ്ഥാനത്തില്‍ ഇന്ത്യ ഉള്‍പ്പെടെ  123 ലോകരാഷ്ട്രങ്ങള്‍ അംഗങ്ങളായുണ്ട്.

മാനവകുലത്തിന്‍റെ പൊതുനന്മയ്ക്കായും സമാധാനപരമായ നിയമനടപടികള്‍ക്കുമായി നിലനില്‍ക്കുന്ന സ്ഥാപനമാണ് യൂണിഡ്രോയിറ്റെന്നും, സമധാനത്തിന്‍റെ മറ്റൊരു പേരാണ് പൊതുനന്മയെന്നും കര്‍ദ്ദിനാള്‍ പരോളില്‍ തന്‍റെ ആശംസാപ്രഭാഷണത്തില്‍ പ്രസ്താവിച്ചു.  സമൂഹികസുസ്ഥിതിക്കും മനുഷ്യന്‍റെ സമാധാനപൂര്‍ണ്ണമായ നിലനില്പിനുമായി സ്വകാര്യനിയമത്തിന്‍റെ ഏകീകരണത്തിലൂടെയും വ്യക്തികള്‍ തമ്മിലും,  സമൂഹങ്ങള്‍ തമ്മിലും ശരിയായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനും Unidroit -നല്കിയിട്ടുള്ള സംഭാവനകള്‍ സ്തുത്യര്‍ഹമാണെന്നും, അത് ലോകസമാധാനത്തിന്‍റെ പാതയിലെ നാഴികക്കല്ലുകളാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വിശേഷിപ്പിച്ചു.

സമൂഹത്തിന്‍റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ Unidroit ചെയ്തിട്ടുള്ള നന്മയുടെ ചെറിയ ഇടപെടലുകളും, ക്രിയാത്മകമായ തീരുമാനങ്ങളും പൊതുനന്മയുടെ പ്രവൃത്തികളാണെന്നും, അവ സ്നേഹപ്രവൃത്തിയാണെന്നും കര്‍ദ്ദിനാള്‍ പരോളിലന്‍ സ്ഥാപിച്ചു. ഈ സ്നേഹപ്രവര്‍ത്തികള്‍ വിശ്വസാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും വഴികളിലെ ശ്രേഷ്ഠമായ സേവനമാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രഭാഷണം ഉപസംഹരിച്ചത്.  








All the contents on this site are copyrighted ©.