2016-04-18 09:08:00

തീരങ്ങള്‍ തേടിയുള്ള യാത്രയില്‍ പൊലിഞ്ഞുപോയവര്‍ക്ക് പ്രാര്‍ത്ഥനാഞ്ജലി


ഏപ്രില്‍ 16-ാം തിയതി ശനിയാഴ്ച ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കവെയാണ്  കുടിയേറ്റത്തിനിലെ അപകടത്തില്‍പ്പെട്ട് ഏജിയന്‍ കടലില്‍ മുങ്ങിമരിച്ച ആയിരങ്ങള്‍ ക്കായി പ്രാര്‍ത്ഥിച്ചത്.  കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍, ഗ്രീസിന്‍റെ ആകമാനം ഓര്‍ത്തഡോക്സ് സഭാതലവന്‍ ആര്‍ച്ചുബിഷപ്പ് ഇറേനിമോസ് എന്നിവരോടു ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് ഹ്രസ്വമായ പ്രാര്‍ത്ഥനകള്‍ പരേതരുടെ ആത്മശാന്തിക്കായി സമര്‍പ്പിച്ചു. 

പ്രാര്‍ത്ഥനയുടെ സംഗ്രഹം:

കാരുണ്യവാനായ ദൈവമേ.... ജീവിത പ്രതിസന്ധിയിലായിരിക്കുന്ന സഹോദരങ്ങളെ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.... ജീവന്‍റെയും മരണത്തിന്‍റെയും അതിനാഥനായ ദൈവമേ.... ജീവിതയാത്രയില്‍ ഉഴലുന്നവരെ തുണയ്ക്കണമേ! മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്ക് നിത്യവിശ്രാന്തി നല്കണമേ!

ഈ ദ്വീപിനെയും ഗ്രീസിന്‍റെ മറ്റു ചെറുദ്വീപുകളെയും ഗ്രീസിനെയും കടാക്ഷിക്കണമേ.  ഇവിടത്തെ ജനങ്ങളെ രോഗങ്ങളില്‍നിന്നും, ദാരി‍ദ്ര്യത്തില്‍നിന്നും, ജീവിതക്ലേശങ്ങളില്‍നിന്നും ശത്രുകരങ്ങളില്‍നിന്നും മോചിക്കണമേ!   ജീവിതതീരങ്ങള്‍ തേടിയുള്ള യാത്രയില്‍ ഏജിയന്‍ കടലില്‍ മുങ്ങിമരിച്ച കുടിയേറ്റക്കാരുടെ സ്മരണാര്‍ത്ഥം പാപ്പാ ഫ്രാന്‍സിസും പാത്രിയര്‍ക്കിസും, ആര്‍ച്ചുബിഷപ്പ് ഇറേനിമോസും മൂന്നു പുഷ്പചക്രങ്ങള്‍ ജലത്തിലൊഴുക്കിയത് ഹൃദയസ്പര്‍യായ രംഗമായിരുന്നു. കണ്ടുനിന്നവര്‍ കണ്ണീരണിഞ്ഞു.








All the contents on this site are copyrighted ©.