2016-04-15 17:15:00

ലെസ്ബോസിന്‍റെ നിയോഗങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് മാതൃസന്നിധിയിലെത്തി


ഇത്തവണ നീലയും വെള്ളയും പൂക്കളുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് മേരി മേജര്‍ ബസിലിക്കയിലെത്തിയത്. ഗ്രീസിന്‍റെ പാതകയുടെ നിറങ്ങളാണ് നീലയും വെള്ളയും. ശനിയാഴ്ച ഏപ്രില്‍ 16-ാം തിയതി ഗ്രീസിലെ ലെസ്ബോസിലെ അഭയാര്‍ത്ഥികളുടെ മദ്ധ്യേത്തിലേയ്ക്കു നടത്തുന്ന ഏകദിന സന്ദര്‍ശനത്തിന്‍റെ നിയോഗങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടാണ് ഏപ്രില്‍ 14-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നരം 7 മണിക്ക്, വത്തിക്കാനില്‍നിന്നും ഏകദേശം 5 കിലോമീറ്റര്‍ അകലെയുള്ള മേരി മേജര്‍ ബസിലിക്കയിലെ ദൈവമാതൃസന്നിധിയില്‍ എത്തി പാപ്പാ പുഷ്പാര്‍ച്ചന നടത്തിയത്.

തന്‍റെ പ്രേഷിതയാത്രകള്‍ക്കു മുന്‍പും പിന്‍പും ‘റോമിന്‍റെ രക്ഷിക’ Salus Populi Romani എന്ന അപരനാമത്തില്‍ വിഖ്യാതയായ കന്യകാനാഥയുടെ പുരാതനമായ ചിത്രത്തിരുനടയില്‍ ഇരുന്നു  നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ പതിവാണ്.

ലെബോസ് സന്ദര്‍ശനത്തിന് ഒരുക്കമായി നടത്തിയ കന്യകാനാഥയുടെ തിരുസന്നിധിയിലെ പ്രാര്‍ത്ഥന അരമണിക്കൂറില്‍ അധികം നീണ്ടതായി പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി, ഏപ്രില്‍ 14-ാം തിയതി വ്യാഴാഴ്ച വൈകുന്നേരം റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.