2016-04-15 17:38:00

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി ക്രൈസ്തവൈക്യകാര്യാലയത്തിലെ അംഗം


കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരിയെ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലെ അംഗമായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചു.

ഏപ്രില്‍ 15-ാം തിയതി വെള്ളിയാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ നിയമനപത്രിക പ്രകാരമാണ് സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷനും എറണാകുളം–അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ ആലഞ്ചേരിയെ ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള കാര്യാലയത്തിലെ (Pontifical Council for Christian Unity) അംഗമായി പാപ്പാ നിയോഗിച്ചത്. 

വിഘടിച്ചു നില്ക്കുന്ന ഇതര ക്രൈസ്തവ സഭാസമൂഹങ്ങളുമായുള്ള സംവാദം, അനുവര്‍ഷമുള്ള ക്രൈസ്തവൈക്യവാര പരിപാടികള്‍, സഭകള്‍ തമ്മിലുള്ള സംവാദം, ഐക്യത്തിനായുള്ള ദൈവശാസ്ത്രപരമായ കൂടിക്കാഴ്ചകള്‍, രാജ്യാന്തര പഠനശിബിരങ്ങള്‍ എന്നിവ പാപ്പായുടെ മേല്‍നോട്ടത്തിലുള്ള ഈ കാര്യാലയത്തിന്‍റെ കര്‍മ്മപദ്ധതികളാണ്. വത്തിക്കാനില്‍ സ്ഥിതിചെയ്യുന്ന കാര്യാലയത്തിന്‍റെ ഇപ്പോഴത്തെ തലവന്‍ (President) സ്വിറ്റ്സര്‍ലണ്ടുകാരനായ കര്‍ദ്ദിനാല്‍ കേര്‍ട് കോഹാണ്.








All the contents on this site are copyrighted ©.