2016-04-02 12:31:00

വിശുദ്ധ രണ്ടാം ജോണ്‍പോള്‍ പാപ്പാ കൊളുത്തിയ രണ്ടു ദീപങ്ങള്‍


     വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാപ്പാ പൊറുക്കലിന്‍റെയും സത്യ പ്രഘോഷണത്തിന്‍റെയുമായ രണ്ടു ദീപങ്ങള്‍ കൊളുത്തി ദൈവിക കാരുണ്യത്തിനു സാക്ഷ്യം വഹിച്ചുവെന്ന് വത്തിക്കാന്‍ നഗരത്തില്‍ പാപ്പായുടെ വികാരിയായ കര്‍ദ്ദിനാള്‍ ആഞ്ചെലൊ കൊമാസ്ത്രി.

     2005 ല്‍ ദൈവിക കരുണയുടെ തിരുന്നാളിന്‍റെ തലേന്ന് ഏപ്രില്‍ 2ന് മരണമടഞ്ഞ

വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാപ്പായുടെ പതിനൊന്നാം ചരമവാര്‍ഷികം ഇക്കൊല്ലം ആ ചരമദിനം പോലെതന്നെ ദൈവികകരുണയുടെ തിരുന്നാളിന്‍റെ  തലേദിവസം, അതായത് ഏപ്രില്‍ 2 ശനിയാഴ്ച  ആയ പശ്ചാത്തലത്തില്‍, അദ്ദേഹം, വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാപ്പാ ദൈവിക കാരുണ്യത്തിന് എപ്രകാരം സാക്ഷ്യമേകിയെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ വിശദീകരിക്കുകയായിരുന്നു.

     വെടിയേറ്റ് രക്തത്തില്‍ കുളിച്ചു ബോധരഹിതനായികിടന്ന വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായ്ക്ക് അല്പമൊന്നു ബോധം തെളിഞ്ഞപ്പോള്‍ ആദ്യം പറഞ്ഞ വാക്കുകള്‍ എന്‍റെ നേര്‍ക്ക് നിറയൊഴിച്ച ആ സഹോദരനോടു ഞാന്‍ ക്ഷമിക്കുന്നു എന്നായിരുന്നുവെന്ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കിയിലെ മുഖ്യപുരോഹിതന്‍ കൂടിയായ കര്‍ദ്ദിനാള്‍ കൊമാസ്ത്രി അനുസ്മരിച്ചു.

തന്നെ വെടിവെച്ച അലി അക്ഖായെ, താന്‍ വെടിയേറ്റു കിടന്ന ആ വേളയില്‍ സഹോദരന്‍ എന്നു സംബോധന ചെയ്യുന്നതിന് രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായ്ക്ക്, തീര്‍ച്ചയായും, അസാമാന്യ ധൈര്യവും ശക്തമായ വിശ്വാസവും ആവശ്യമായിരുന്നുവെന്നും അത് മനോഹരമായ ഒരു സാക്ഷ്യമായി ഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

     ദൈവിക കാരുണ്യത്തിനുള്ള സാക്ഷ്യമായി വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ സത്യം പ്രഘോഷിക്കലിന്‍റെ ദീപം കൊളുത്തിയത് സത്യത്തിന്‍റെ പ്രഭ, ജീവന്‍റെ സുവിശേഷം, വിശ്വാസവും .യുക്തിയും തുടങ്ങിയ മനോഹരങ്ങളായ ചാക്രികലേഖനങ്ങളും നിരവധിയായ പ്രഭാഷണങ്ങളും വഴിയാണെന്ന് കര്‍ദ്ദിനാള്‍ കൊമാസ്ത്രി വിശദീകരിക്കുകയും.

 








All the contents on this site are copyrighted ©.