2016-03-31 09:16:00

സുസ്ഥിതിവികസന പദ്ധതിയില്‍ സ്ത്രീകള്‍ വിവേചിക്കപ്പെടുന്നുണ്ടെന്ന് വത്തിക്കാന്‍


സുസ്ഥിതി വികസനപദ്ധതിക്ക് എല്ലാവരെയും ഉള്‍ക്കൊള്ളുന്നൊരു സാകല്യവീക്ഷണം അനിവാര്യമാണെന്ന് ഐക്യാരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ബെര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.

‌മാര്‍ച്ച് 28-ാം തിയതി തിങ്കളാഴ്ച ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന ഐക്യാരാഷ്ട്ര സംഘടയുടെ സുരക്ഷാ കൗണ്‍സിലിന്‍റെ തുറന്ന ചര്‍ച്ചാ സമ്മേളനത്തിലാണ് (Role of Women in Conflict Prevention and resolution in Africa) ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്. പൊതുവെ ആഫ്രിക്കയുടെ സാമൂഹ്യപശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കു നല്കേണ്ട സാമൂഹ്യ-രാഷ്ട്രീയ പങ്കാളത്തവും പ്രാധാന്യവും സംബന്ധിച്ച ചര്‍ച്ചകളിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയത്.

2030-ല്‍ യാഥാര്‍ത്ഥ്യമാക്കത്ത വിധത്തില്‍ ഐക്യാരാഷ്ട്ര സംഘടന തുടക്കമിട്ടിരിക്കുന്ന സുസ്ഥിതി വികസനപദ്ധതിയില്‍ സ്ത്രീകള്‍ക്കുണ്ടായിരിക്കേണ്ട പങ്കു കണക്കിലെടുത്തുകൊണ്ട്, വിശിഷ്യാ ആഫ്രിക്ക പോലുള്ള പ്രവിശ്യകളെ പരിഗണിച്ചുകൊണ്ടാമ്  ആര്‍ച്ചുബിഷപ്പ ഔസാ ഇങ്ങനെ പ്രസ്താവിച്ചത്.

സ്ത്രീകള്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന മനഃസ്ഥിതി പൊതുവെ രാഷ്ട്രങ്ങളില്‍ നിലനില്ക്കുന്നുണ്ടെന്നും, അതുവഴി സാമൂഹ്യ-രാഷ്ട്രീയ-ഭരണ സംവിധാനങ്ങളില്‍ അവര്‍ക്ക് വേണ്ടുവോളം പങ്കാളിത്തം ലഭിക്കാതെ പോകുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി. സമൂഹ്യരാഷ്ട്രീ സംഘര്‍ഷങ്ങള്‍ ഏറി നിലക്കുന്ന ആഫ്രിക്കാപോലുള്ള രാജ്യങ്ങളി‍ല്‍ സ്ത്രീകള്‍ക്ക് വേണ്ടുവോളം പ്രാതിനിധ്യവും പ്രാമുഖ്യവും ലഭിക്കുന്നില്ലെന്നു മാത്രമല്ല, അവര്‍ പീ‍ഡിപ്പിക്കപ്പെടുകയും, അതിക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് വത്തിക്കാന്‍റെ പ്രതിനിധി സംഭവങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കി. ലൈംഗികചൂഷണം, നിര്‍ബദ്ധിത ഗര്‍ഭച്ഛിദ്രം, നിര്‍ബന്ധിത വിവാഹം, മതപരിവര്‍ത്തം എന്നങ്ങളെ അടിസ്ഥാന മനുഷ്യാവകാശത്തിന്‍റെ മേഖലയില്‍ സ്ത്രികളും പെണ്‍കുട്ടികളും ഏറെ പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആഫ്രിക്കയില്‍ മാത്രമല്ല ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഇന്നിന്‍റെ പ്രതിഭാസമായ കുടിയേറ്റത്തിന്‍റെയും അഭ്യന്തരകലാപത്തിന്‍റെയും അഭയാര്‍ത്ഥി പ്രതിസന്ധികളുടെയും മറവില്‍ സ്ത്രീകള്‍ ഇനിയും ഏറെ അധിക്രമങ്ങള്‍‍ക്കും പീ‍ഡനങ്ങള്‍ക്കും, ഏറെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വിധേയരാകുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തെ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.