2016-03-28 14:09:00

ക്രിസ്തുവചനങ്ങളില്‍ ആകൃഷ്ടരാകുന്ന അക്രൈസ്തവര്‍


     ഇന്ത്യയില്‍ നിരവധി അക്രൈസ്തവര്‍ ക്രിസ്തുവചനങ്ങളില്‍ ആകൃഷ്ടരാകുന്നുണ്ടെന്ന് മഹാരാഷ്ട്രയിലെ വസായി രൂപതയുടെ മെത്രാന്‍ ആര്‍ച്ചുബിഷപ്പ് ഫെലിക്സ് മച്ചാദൊ.

     വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍, അദ്ദേഹം, ഉയിര്‍പ്പുതിരുന്നാള്‍ ജാഗരശുശ്രൂഷാവേളയില്‍ അക്രൈസ്തവര്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനെക്കുറിച്ചു പരാമര്‍ശിക്കുകയായിരുന്നു.

     ഇക്കൂട്ടരില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരുമൊക്കെ ഉള്‍പ്പെടുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് മച്ചാദൊ വിശദീകരിച്ചു.








All the contents on this site are copyrighted ©.