2016-03-21 12:54:00

ചിത്രസംവേദന സാമൂഹ്യ ശൃംഖലയായ ഇന്‍സ്റ്റഗ്രാമില്‍ പാപ്പായും


      താന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം ചേര്‍ത്തുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ ചിത്രസംവേദന സാമൂഹ്യ ശൃംഖലായ ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ സാന്നിധ്യം ശനിയാഴ്ച (19/03/16) അറിയിച്ചു.

     തന്‍റെ നാമത്തിന്‍റെ ലത്തീന്‍ പദമായ ഫ്രാന്‍സിസ്കൂസ് (FRANCISCUS)  ആണ് പാപ്പാ ഇന്‍സ്റ്റഗ്രാമില്‍ വിലാസമായി ചേര്‍ത്തിരിക്കുന്നത്.

    തന്‍റെ വാസയിടമായ  ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തില്‍ വച്ച് പാപ്പാ  തന്നെയാണ് താന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത്.

     ഇന്‍സ്റ്റഗ്രാമില്‍ താന്‍ സാന്നിധ്യം  അറിയിക്കുകയാണെന്ന് പാപ്പാ ശനിയാഴ്ച ട്വിറ്ററില്‍ കുറിച്ചിരുന്നു. ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെയും വാത്സല്യത്തിന്‍റെയും പാതയിലൂടെ നിങ്ങളൊടൊപ്പം ചരിക്കുന്നതിന് ഞാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുതിയൊരു യാത്രയ്ക്ക് തുടക്കിമിടുകയാണ് എന്നായിരുന്നു പാപ്പായുടെ ആ ട്വിറ്റര്‍ സന്ദേശം.

അതിനിടെ,

ഞായറാഴ്ച പാപ്പാ ട്വറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശം ഭീതികൂടാതെ യേശുവിന്‍റെ പക്കലണയാന്‍ പ്രചോദനം പകരുന്നതായിരുന്നു. പാപ്പാ അതില്‍ എഴുതിയ്ത് ഇപ്രകാരമായിരുന്നു: നമുക്ക് അവിടത്തെ പക്കലേക്കു പോകാം, ഭയപ്പെടേണ്ടതില്ല! നമുക്ക് അവിടത്തെ അടുത്തുചെന്ന് നമ്മുടെ ഹൃദയത്തിന്‍റെ  ആഴങ്ങളില്‍ നിന്ന് ഇപ്രകാരം പറയാം: യേശുവേ, ഞാന്‍ നിന്നില്‍ ശരണപ്പെടുന്നു.

     അറബിയുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍.








All the contents on this site are copyrighted ©.