2016-03-19 12:48:00

സ്ത്രീശാക്തീകരണവും സ്ഥായിയായ വികസനവും


     സ്വന്തം വികസനത്തിന്‍റെ മഹിത കര്‍ത്ത്രികളാകാന്‍ സ്ത്രീകള്‍ തന്നെ ശാക്തീകരിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷ്പ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

     സ്തീകളുടെ പദവിയെക്കുറിച്ച് പഠിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സമിതിയുടെ  അറുപതാമത് യോഗത്തില്‍, വെള്ളിയാഴ്ച (18/03/16) ന്യുയോര്‍ക്കില്‍, സ്ത്രീശാക്തീകരണത്തെയും സ്ഥായിയായ വികസനവുമായി അതിനുള്ള ബന്ധത്തെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

     മാനവകഴിവുകളെ തുറന്നുവിടുന്നതിന് അനിവാര്യമായ വിദ്യഭ്യാസ മേഖലയില്‍ സ്ത്രീകളെ പിന്നിലേക്ക് തള്ളിയിടുന്ന പ്രവണതയെക്കുറിച്ചു സൂചിപ്പിച്ച ആര്‍ച്ചുബിഷ്പ്പ് ഔത്സ വിദ്യഭ്യാസരംഗത്തും അതു പോലെതന്നെ ആരോഗ്യമേഖലയിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇതു സംഭവിക്കില്ല എന്നുറപ്പുവരുത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്രസമൂഹത്തെ ആഹ്വാനം ചെയ്തു.

     സ്ത്രീകളും പെണ്‍കുട്ടികളും പഴയതും പുതിയതുമായ വിവിധങ്ങളായ ആക്രമണങ്ങള്‍ക്കിരകളായിത്തീരുന്നതും അതുപോലെതന്നെ മാതൃത്വത്തിന് സമൂഹം വേണ്ടത്ര ആദരവ് കല്പിക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.

     ഭാവിതലമുറകളെ ഊട്ടിവളര്‍ത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന അമ്മമാരുടെ ദൗത്യം വീരോചിതമാണെന്നും എന്നാല്‍ അത് വേണ്ടത്രവിലമതിക്കപ്പെടുന്നമല്ലെന്നും പറഞ്ഞ ആര്‍ച്ചുബിഷ്പ്പ് ഔത്സ മക്കളെ ഉത്തരവാദിത്വമുള്ള തലമുറകളായി വളര്‍ത്തിക്കൊണ്ടുവരുന്ന അമ്മമാരെ കൃതജ്ഞാതാ പൂര്‍വ്വം അഭിനന്ദിക്കുകയും ചെയ്തു.   








All the contents on this site are copyrighted ©.