2016-03-09 19:28:00

ഉള്ളിലെ ദൈവത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റ്’


നമ്മില്‍ കുടികൊള്ളുന്ന ദൈവത്തെക്കുറിച്ച് ധ്യാനത്തിനിടയില്‍ പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ സംവാദകരുമായി ചിന്തകള്‍ പങ്കുവച്ചു.

  1. ദൈവം കൂടെയുണ്ട് എന്നുള്ളതിന്‍റെ കൃത്യമായ അടയാളമായിരിക്കണം നമ്മുടെ മനോഭാവവും ജീവിതശൈലിയും.
  1. ഉള്ളില്‍ വസിക്കുന്ന ദൈവത്തെ കൂടെയുള്ളവര്‍ക്ക് അനുഭവവേദ്യമാക്കേണ്ടത് നമ്മുടെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വാത്സല്യത്തിന്‍റെയും ചെറിയ പ്രവൃത്തികളില്‍നിന്നുമാണ്. അങ്ങനെയായിരിക്കും കരുണയുടെ കവാടം മറ്റുള്ളവര്‍ക്കായി തുറക്കപ്പെടുന്നത്.

വത്തിക്കാനില്‍നിന്നും 30 കി.മി. അകലെ അരീച ഗ്രാമത്തിലുള്ള ‘ദിവ്യനാഥന്‍റെ ഭവനം’ (The Divine Master’s House) എന്ന സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ കേന്ദ്രത്തില്‍ ആരംഭിച്ചിരിക്കുന്ന ധ്യാനത്തിനിടെയാണ് ദൈവികസാന്നിധ്യത്തിന്‍റെ ചിന്തകള്‍ മാര്‍ച്ച് 9-ന് വ്യാഴാഴ്ച പാപ്പാ ഇങ്ങനെ പങ്കുവച്ചത്. പാപ്പായും വത്തിക്കാന്‍റെ ഭരണകാര്യാലയങ്ങളുടെ തലവന്മാരായ കര്‍ദ്ദിനാളന്മാരും മെത്രാന്മാരും ചേര്‍ന്ന് മാര്‍ച്ച് 6-ാം തിയതി ഞായറാഴ്ച ആരംഭിച്ച വാര്‍ഷിക ധ്യാനം 11-ാം തിയതി വെള്ളിയാഴ്ച സമാപിക്കും.

  1. My life, my attitude, the way of going through life, must really be a concrete sign of the fact that God is close to us.
  1. Small gestures of love, of tenderness, of care, make people feel that the Lord is with us. This is how the door of mercy opens.







All the contents on this site are copyrighted ©.