2016-02-25 12:54:00

ഇന്തൊനേഷ്യയില്‍ അഴിമതിനിരോധന നിയമഭേദഗതിക്കെതിരെ മതനേതാക്കള്‍


        ഇന്തോനേഷ്യയുടെ പാര്‍ലിമെന്‍റിന്‍റെ പരിഗണനയിലിരിക്കുന്ന അഴിമതിനിരോധന നിയമ ഭേദഗതിക്കെതിരെ അന്നാട്ടിലെ കത്തോലിക്കമെത്രാന്മാര്‍ ഇതര മതനേതാക്കള്‍ക്കൊപ്പം സ്വരമുയര്‍ത്തുന്നു.

     ദേശീയ അഴിമതിവിരുദ്ധ സമിതിയുടെ അധികാരങ്ങള്‍ക്കു  കൂച്ചുവിലങ്ങിടുകയും അനധികൃത ധനസമ്പാദനത്തിനും പൊതുമുതല്‍ കൊള്ളയയടിക്കുന്നതിനും രാഷ്ടീയക്കാരെ സഹായിക്കുകയും ചെയ്യുന്ന ഭേദഗതികളാണ് അന്നാടിന്‍റെ പ്രസിഡന്‍റ് ജോക്കൊ വ്വിദോദൊ ഉദ്ദേശിക്കുന്നതെന്നും അവ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിറുത്തിയുള്ളവയാണെന്നും മെത്രാന്മാര്‍ ആരോപിക്കുന്നു.

     അഴിമതിയുടെ തോത് ഇപ്പോള്‍തന്നെ വളരെ ഉയര്‍ന്നിരിക്കുന്ന അന്നാടില്‍ ഇനിയും അതുയരുന്ന അപകടമാണ് ഈ ഭേദഗതി ക്ഷണിച്ചുവരുത്തുകയെന്ന് ദേശീയ അഴിമതിവിരുദ്ധ സമിതി മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

     അഴിമതി ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്തോനേഷ്യയുടെ സ്ഥാനം 88 ആണ്








All the contents on this site are copyrighted ©.