2016-02-12 19:25:00

മെക്സിക്കോയാത്ര പാപ്പായുടെ പ്രേഷിതസാഫല്യം


ക്യുബവഴിയുള്ള മെക്സിക്കോ യാത്ര പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിത സാഫല്യമാണെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

സഭകളുടെ ഐക്യത്തിന്‍റെയും രമ്യതയുടെയും പ്രതീകമായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍, പാത്രിയര്‍ക്കിസ് കിരിലുമായി ക്യൂബയിലെ ഹവാനയില്‍വച്ചു നടക്കുന്ന കൂടിക്കാഴ്ചയും, സാമൂഹിക പ്രതിസന്ധികള്‍കൊണ്ട് കലുഷിതമായ മെക്സിക്കന്‍ ജനതയുടെ മദ്ധ്യത്തിലേയ്ക്കുമുള്ള ഈ യാത്രയും പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വപ്നസാക്ഷാത്ക്കാരമാകുന്ന പ്രേഷിത ഫലപ്രാപ്തിയായി വിമാനത്തില്‍നിന്നും നല്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍ റേഡിയോ ഡയറക്ടര്‍ ജനറല്‍, ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.

മെക്സിക്കോയിലേയ്ക്കുള്ള യാത്രാമദ്ധ്യേ വിമാനത്തിലുള്ള 76 രാജ്യാന്തര മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആമുഖമായി ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.  വിമാനത്തിലുള്ള മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച ഔപചാരികവും ഹ്രസ്വവുമായിരുന്നു. പരിചയ സമ്പന്നയായ മെക്സിക്കന്‍ മാധ്യമപ്രവര്‍ത്തക, വലന്തീന മെക്സിക്കന്‍ ‘സോമ്പ്രേ’ത്തൊപ്പി പാപ്പാ ഫ്രാന്‍സിസിന് സമ്മാനിച്ചുകൊണ്ട് യാത്രമംഗളങ്ങള്‍ നേര്‍ന്നതായും ഫാദര്‍ ലൊമ്പാര്‍ഡി വിമാനത്തില്‍നിന്നും അറിയിച്ചു. 








All the contents on this site are copyrighted ©.