2016-02-11 13:05:00

മനുഷ്യന്‍റെ കരുണാര്‍ദ്ര സാന്നിധ്യം വേദനിക്കുന്നവന് ആവശ്യം


        യാതനയനുഭവിക്കുന്ന മനുഷ്യന്‍ പരസഹായത്തിനായി കേഴുമ്പോള്‍ അവന്‍റെ ചാരെ ആയിരിക്കാനെങ്കിലും ശ്രമിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ത്സിഗ്മണ്ട് ത്സിമോസ്ക്കി.

     ലൂര്‍ദ്ദ് നാഥയുടെ തിരുന്നാള്‍ദിനത്തില്‍, വ്യാഴാഴ്ച (11/02/16) ഇരുപത്തിനാലം ലോക രോഗീദിനാചാരണത്തിന്‍റെ ആഗോളസഭാതലത്തിലുള്ള വേദിയായിരുന്ന നസ്രത്തില്‍, മംഗളവാര്‍ത്തയുടെ ബസിലിക്കയില്‍, ഈ ദിനാചരണത്തോടനുബന്ധിച്ച് അര്‍പ്പിക്കപ്പെട്ട സാഘോഷമായ ദിവ്യബലിയില്‍ പാപ്പായുടെ പ്രത്യേക പ്രതിനിധിയെന്ന നിലയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച അദ്ദേഹം സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു.

     രോഗംമൂലം ക്ലേശിക്കുന്ന മനുഷ്യന് സൗഖ്യത്തേക്കാള്‍, ഒരുപക്ഷെ, കരുണാനിര്‍ഭരനായ ഒരുവന്‍റെ  സാന്നിധ്യം, മാനവഐക്യദാര്‍ഢ്യം ആണ് ആവശ്യമെന്നും ഈ സാന്നിധ്യം അനുഭവവേദ്യമാക്കേണ്ടവരാണ് ആരോഗ്യസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെന്നും ആര്‍ച്ചുബിഷപ്പ് ത്സിഗ്മണ്ട് ത്സിമോസ്ക്കി പറഞ്ഞു.








All the contents on this site are copyrighted ©.