2016-02-06 13:30:00

കൂടിക്കാഴ്ചാ വേദിയായയതില്‍ ക്യൂബയ്ക്ക് സംതൃപ്തി


      ആഗോളകത്തോലിക്കാ സഭയുടെ തലവനായ പാപ്പായും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസും തമ്മിലുള്ള ചരിത്രപ്രധാനവും ഇദംപ്രഥമവുമായ കൂടിക്കാഴ്ചയ്ക്കു വേദിയായി ക്യൂബ തിരഞ്ഞെടുത്തതില്‍ അന്നാട് സന്തുഷ്ടി അറിയിക്കുന്നു.

     ഈ കൂടിക്കാഴ്ചയ്ക്ക് വേദിയാകുകയെന്നത് ക്യൂബയ്ക്ക് ലഭിക്കുന്ന ആദരവാണെന്ന് അന്നാടിന്‍റെ വിദേശകാര്യമന്ത്രാലയം ഒരു ഹ്രസ്വ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

     ഈ മാസം 12 ന് ഫ്രാന്‍സീസ് പാപ്പായും ആകമാന റഷ്യയുടെയും മോസ്കോയുടെയും പാത്രിയാര്‍ക്കീസ് കിറിലും തമ്മില്‍ ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ ഹൊസേ മര്‍ത്തീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്.(05/02/16)

     മെക്സിക്കോയിലേക്കുള്ള വിദേശ അപ്പസ്ചോലിക യാത്രാവേളയിലാണ് ഫ്രാന്‍സിസ് പാപ്പാ ഹവാനിയില്‍ ഇറങ്ങുക.

     റഷ്യന്‍ ഓര്ത്തഡോക്സ് പാത്രിയാര്‍ക്കീസ് കിറിലാകട്ടെ ആ സമയത്ത്  ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ക്യൂബയിലുണ്ടായിരിക്കും.

     പാപ്പായുടെ മെക്സിക്കോയിലെ ഇടയസന്ദര്‍ശനം ഈ മാസം 12 മുതല്‍ 18 വരെയാണ്.








All the contents on this site are copyrighted ©.