2016-01-25 13:13:00

ഭക്ഷ്യവസ്തുക്കള്‍ പാഴാക്കിക്കളയുന്നത് തടയാന്‍ ഒരു പദ്ധതി


       ഭക്ഷ്യവസ്തുക്കള്‍ പാഴാക്കിക്കളയുന്നത് തടയുന്നതിന് സപ്തവത്സര പദ്ധതി ആരംഭിക്കുമെന്ന് റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്‍.

     ലോകമഖിലം നരുകുലത്തിന്‍റെ ക്ഷേമം പ്രഖ്യാപിതലക്ഷ്യമാക്കി അമേരിക്കന്‍ ഐക്യനാടുകളില്‍ ന്യുയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഫൗണ്ടേഷന്‍ 1913 ല്‍ സ്ഥാപിക്കപ്പെട്ടതാണ്.

     ലോകത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ പാഴായിപ്പോകുന്നുവെന്ന് ഈ ഫൗണ്ടേഷന്‍ പറയുന്നു.

     ഇതു തടയുന്നതിന് 13 കോടി ഡോളറിന്‍റെ, ഏകദേശം 884 കോടി രൂപയുടെ, ഒരു പദ്ധതിയാണ് ഈ ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്യുക.








All the contents on this site are copyrighted ©.