2016-01-16 19:30:00

റോമിലെ ഇടവകകള്‍ അഭയാര്‍ത്ഥിക്കുടുംബങ്ങളെ ദത്തെടുത്തു


റോമിലെ രണ്ടു ഇടവകകള്‍ അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്കായി കാരുണ്യത്തിന്‍റെ കരങ്ങള്‍ നീട്ടിയെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവന അറിയിച്ചു.

2015 സെപ്തംബര്‍ 6-ാം തിയതി ത്രികാലപ്രാര്‍ത്ഥനമദ്ധ്യേ അഭയാര്‍ത്ഥിക്കുടുംബങ്ങള്‍ക്കായി പാപ്പാ ഫ്രാന്‍സിസ് നടത്തിയ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് റോമിലെ രണ്ട് ഇടവകകള്‍ കുടുംബങ്ങളെ ദത്തെടുത്തെന്ന് ജനുവരി 14-ാം തിയതി വ്യാഴാഴ്ച ഇറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

രണ്ടു മക്കളും അച്ഛനും അമ്മയുമുള്ള സിറിയന്‍ കുടുംബത്തിന് വിശുദ്ധ അന്നയുടെ നാമത്തിലുള്ള വത്തിക്കാനിലെ ഇടവക അഭയംനല്കിയപ്പോള്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഇടവ, മൂന്നു മക്കളും അച്ഛനും അമ്മയുമുള്ള എരിത്രിയന്‍ കുടുംബത്തിനാണ് റോമാരൂപതയുടെ ഗ്രിഗോരിയോ സേത്തിമോയിലുള്ള ഇടവക സംരക്ഷണം നല്കിയിരിക്കുന്നത്.

ഇടവകകള്‍ അവര്‍ക്ക് പാര്‍പ്പിടം ഭക്ഷണം വസ്ത്രം  എന്നിങ്ങനെ അടിസ്ഥാന  സൗകര്യങ്ങള്‍ നല്കിയാണ് ദത്തെടുത്തിരിക്കുന്നത്.

 

ഈ കുടുംബത്തിലെ മൂന്നു മക്കളില്‍ രണ്ടുപേര്‍ ഇനിയും എത്യോപ്യയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലാണ്. കുട്ടികളെ അവരുടെ മാതാപിതാക്കളുടെ പക്കല്‍ എത്തിക്കാന്‍ വത്തിക്കാന്‍റെ ഉപവിപ്രവര്‍ത്തന കാര്യാലയം ഏര്‍പ്പാടുകള്‍ ചെയ്തു വരികയാണെന്നും പ്രസ്താവന വ്യക്തമാക്കി.

പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓഫിസിന്‍റെയും റോമിലെ സാന്‍ ഏജീഡിയോ സമൂഹത്തിന്‍റെയും പിന്‍തുണയോടെയാണ് അഭയാര്‍ത്ഥികളുടെ സംരക്ഷണോത്തരവാദിത്വം ഇടവകകളെ ഏല്പിച്ചതെന്നും വത്തിക്കാന്‍റെ പ്രസ്താവന വിശദമാക്കി.








All the contents on this site are copyrighted ©.