2016-01-13 13:48:00

പാപ്പാ: അക്രമാസക്തരുടെ ഹൃദയങ്ങളെ ദൈവം പരിവര്‍ത്തനം ചെയ്യട്ടെ


     അക്രമികളുടെ ഹൃദയങ്ങളെ ദൈവം പരിവര്‍ത്തനം ചെയ്യുന്നതിനായി  പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.

    തുര്‍ക്കിയിലെ  ഈസ്താംബൂളില്‍ ചൊവ്വാഴ്ച(12/01/16) പത്തുപേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ഭീകാരാക്രമണത്തിനിരകളായവരെ ബുധനാഴ്ച(13/01/16) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍ അനുസ്മരിക്കവേയാണ് പാപ്പാ  ഈ ക്ഷണമേകിയത്.

      ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കാരുണ്യവാനായ കര്‍ത്താവ്  നിത്യശാന്തിയരുളുകയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനമേകുകയും ചെയ്യുന്നതിനും  ആ സമൂഹത്തിനു മുഴുവന്‍ ഐക്യദാര്‍ഢ്യം ഉറപ്പാക്കപ്പെടുന്നതിനും വേണ്ടി പാപ്പാ പ്രാര്‍ത്ഥിച്ചു.

     ഇസ്താംബൂളിലെ ചരിത്രപ്രധാനമായ സു‍ല്‍ത്താനഹമേത്ത് ചത്വരത്തില്‍ നടന്ന  ചാവേര്‍ ആക്രമണത്തില്‍ 9 ജര്‍മ്മന്‍ വിനോദസഞ്ചാരികളുടെയും ഒരു പെറു സ്വദേശയിടേയും ജീവനാണ് അപഹരിക്കപ്പെട്ടത്.








All the contents on this site are copyrighted ©.