2016-01-11 11:11:00

ഫ്രാന്‍സീസ് പാപ്പായുമായുള്ള അഭിമുഖം ഗ്രന്ഥരൂപത്തില്‍


      ഫ്രാന്‍സീസ് പാപ്പായുമായുള്ള അഭിമുഖത്തിന്‍റെ ഗ്രന്ഥരൂപം “കാരുണ്യം ദൈവത്തിന്‍റെ നാമം"  എന്ന ശീര്‍ഷകത്തില്‍ ചൊവ്വാ‌ഴ്ച (12/01/16) പ്രകാശനം ചെയ്യപ്പെടും.

     വിവിധ ഭാഷകളിലായി 86 നാടുകളില്‍ ഇത് അന്നു പ്രസിദ്ധീകൃതമാകും

     ഇറ്റലി സ്വദേശിയായ കത്തോലിക്കാ മാദ്ധ്യമപ്രവര്‍ത്തകനും രചയിതാവുമായ അന്ത്രയ തൊര്‍ണിയേല്ലി പാപ്പായുമായി നടത്തിയ അഭിമുഖമാണ്  പുസ്തകരൂപത്തില്‍ ഇറങ്ങുന്നത്. 40 ചോദ്യങ്ങളും ഉത്തരങ്ങളുമുള്ള ഈ അഭിമുഖം 9 അദ്ധ്യായങ്ങളിലായി തിരിച്ചിരിക്കുന്നു ഈ ഗ്രന്ഥത്തില്‍. ദൈവികകാരുണ്യമാണ് പ്രമേയം.

     ദൈവത്തിന്‍റെ കാരുണ്യം ആവശ്യമുള്ള വ്യക്തിയാണ് താനെന്ന് പാപ്പാ അഭിമുഖത്തില്‍ പറയുന്നുണ്ട്.

     സഭയുടെ ദൗത്യത്തെക്കുറിച്ചു സൂചിപ്പിക്കവെ, പാപ്പാ, സത്യം പറയേണ്ടവളായ സഭ പാപത്തെ അപലപിക്കുകയും പാപിയെന്ന് സ്വയം തിരിച്ചറിയുന്നവനെ  ആശ്ലേഷി ക്കുകയും ദൈവത്തിന്‍റെ അനന്തകാരുണ്യത്തെക്കുറിച്ച് അവനോടു സംസാരിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നു.  








All the contents on this site are copyrighted ©.