2016-01-02 12:52:00

കത്തോലിക്കാസമൂഹങ്ങള്‍ സത്യസന്ധതയും വിശ്വാസവും നിറഞ്ഞവയാകണം


      കത്തോലിക്കാസമൂഹങ്ങള്‍ സത്യസന്ധതയും വിശ്വാസവും ആത്മവിശ്വാസവും കവി ഞ്ഞൊഴുകുന്നവയായിരിക്കണമെന്ന് ദക്ഷിണകൊറിയയിലെ സോള്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രു യം സൂ ജംഗ്.

     പുതുവത്സരസന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം ഓര്‍മ്മപ്പെടുത്തിയത്.

     പ്രത്യശയുള്ളവരായിരിക്കേണ്ടിതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയ ആര്‍ച്ചുബി ഷപ്പ് ആന്‍ഡ്രു യം സൂ ജംഗ് അത് ജന്മം കൊള്ളുന്നത് വിശ്വാസത്തില്‍ നിന്നാണെന്ന് ഉദ്ബോധിപ്പിച്ചു.

     കൊറിയയില്‍ കത്തോലിക്കാവിശ്വാസത്തെ പ്രതി അനേകര്‍  നിണസാക്ഷികളായി ത്തീര്‍ന്നതിന്‍റെ നൂറ്റമ്പതാം വാര്‍ഷികം ഇക്കൊല്ലം ആചരിക്കപ്പെടുന്നതും അദ്ദേഹം തന്‍റെ  പുതുവത്സരസന്ദേശത്തില്‍ അനുസ്മരിക്കുന്നു.

 








All the contents on this site are copyrighted ©.