2015-12-12 13:00:00

ദളിതരുടെ വിമോചനത്തിനായുള്ള ദിനം


       ഭാരത കത്തോലിക്കാസഭ ദളിതരുടെ വിമോചനത്തിനായുള്ള ദിനം ഈ ഞായറാഴ്ച  (13/12/15) ആചരിക്കുന്നു.

     “കാലാവസ്ഥയും ജാതിയും ഭൂമിയോടുള്ള കരുതലും” എന്ന വിചിന്തന പ്രമേയ മാണ് ഇക്കൊല്ലത്തെ ഈ ദിനാചരണത്തിനായി സ്വീകരിച്ചിരിക്കുന്നത്.

     ഭാരതത്തിലെ ക്രൈസ്തവസഭകളുടെ ദേശീയ സമിതിയും ഈ ദിനാചരണത്തില്‍ പങ്കുചേരുന്നതിനാല്‍ ഇതിന് ഒരു എക്യുമെനിക്കല്‍, അതായത്, സഭൈക്യസ്വഭാവം ഉണ്ടായിരിക്കും.

     ഇക്കൊല്ലത്തെ ഈ ദിനാചരണം കരു​ണയുടെ ജൂബിലിവര്‍ഷത്തിലാകയാല്‍ ദളി തര്‍ കര്‍ത്താവില്‍ കാരുണ്യവും അവരു‌ടെ സഹനങ്ങള്‍ക്ക് സമാശ്വാസവും കണ്ടെ ത്തട്ടെയെന്ന് ഇന്ത്യയിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ കീഴില്‍ ദളിതര്‍ക്കും പിന്നോക്ക വഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്യാലയത്തിന്‍റെ ചുമതലയുള്ള തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ട് രൂപതയുടെ മെത്രാന്‍ അന്തോണിസാമി നീതിനാഥന്‍ ഒരു പ്രസ്താവനയില്‍ പ്രത്യേകം ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

     ദളിതരോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ പ്രകടനമായിട്ടാണ് അനുവര്‍ഷം ഭാരത കത്തോലിക്കാസഭ ദളിതരുടെ വിമോചനത്തിനായുള്ള ദിനം ആചരിക്കുന്നത്.

     ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ദിനം ആചരിക്കുന്ന ഡിസമ്പര്‍ പത്തിനോ ടടുത്തുള്ള ഏതെങ്കിലുമൊരു ദിവസമാണ് ഭാരത സഭ ഇതിനായി നീക്കിവച്ചിരിക്കുന്നത്.

 








All the contents on this site are copyrighted ©.