2015-12-10 08:05:00

കാരുണ്യം: ദൈവേഷ്ടം നിറവേറ്റല്‍


    ഡിസമ്പര്‍ 8-ന് ചൊവ്വാഴ്ച ആരംഭിച്ച കരുണാവര്‍ഷത്തിലെ പ്രഥമ പ്രതി വാരപൊതുകൂടിക്കാഴ്ച ഈ ബുധനാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുവദിച്ചു. റോം നഗരാധികാരികളും വത്തിക്കാനും സംയുക്തമായി കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ ആശങ്കയന്യേ,  പതിവുപോലെ, വിവിധരാജ്യക്കാരാ യിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ ആയിരങ്ങള്‍ പൊതുകൂ ടിക്കാഴ്ചയില്‍ പങ്കുകൊള്ളുന്നതിന് എത്തിയിരുന്നു. ശക്തമായ ഈ സുരക്ഷാവ ലയം തീര്‍ക്കപ്പെട്ടിരിക്കുന്നതിനു കാരണം, എല്ലാവര്‍ക്കും അറിയാവുന്നതു പോലെ, കഴിഞ്ഞ മാസം ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണവും, വര്‍ദ്ധമാനമായിരിക്കുന്ന ഭീകരാക്രമണ സാധ്യതകളുമാണ്. പൊതുദര്‍ശനം അനുവദിക്കുന്നതി നായി പാപ്പാ ചത്വരത്തില്‍ തുറന്ന വെളുത്ത വാഹനത്തില്‍ എത്തിയപ്പോള്‍  ജനസഞ്ചയത്തിന്‍റെ  കരഘോഷങ്ങളും ആനന്ദാരവങ്ങളു മുയര്‍ന്നു.

      വാഹനത്തില്‍ ജനങ്ങളുടെ ഇടയിലൂടെ നീങ്ങിയ പാപ്പാ, പതിവുപോലെ മുതിര്‍ന്നവരെ മന്ദസ്മിതത്തോടും ആംഗ്യങ്ങളാലും അഭിവാദ്യം ചെയ്യുകയും അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് കൊണ്ടുവന്ന പിഞ്ചു പൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെ ആശീര്‍വ്വദിക്കുകയും തലോടുകയും ചുംബിക്കുകയും ചെയ്തു. ചിലര്‍ക്ക് പാപ്പാ ഹസ്തദാനമേകി. പാപ്പായുടെ ആശീര്‍വ്വാദത്തിനായി ചിലര്‍ കൊന്ത തുടങ്ങിയ ചില  വസ്തുക്കള്‍ നീട്ടിപ്പിടിക്കുന്നതും കാണാമായിരുന്നു. പ്രസംഗവേദിക്കടുത്തു വച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ സാവധാനം നടന്ന് വേദിയ ലെത്തി. പോളണ്ടിന്‍റെ തെക്കു കിഴക്കു ഭാഗത്തുള്ള പട്ടണമായ യരൊസ്ലാവില്‍ നിന്ന് കരുണയുടെ ജൂബിലിയാരംഭത്തോടനുബന്ധിച്ച്, കൊണ്ടുവന്ന “കാരുണ്യത്തിന്‍റെകവാടം” എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന കന്യകാനാഥയുടെ  മനോഹരമായ  വര്‍ണ്ണച്ചിത്രം വേദിക്കരികില്‍ താല്ക്കാലികമായി പ്രതിഷ്ഠിക്കപ്പെട്ടിരുന്നിടത്തേക്കു പാപ്പാ പോകുകയും ഒരു വെള്ള പനിനീര്‍സുമം അര്‍പ്പിച്ച് വണങ്ങുകയും ചെയ്തു. തദ്ദനന്തരം റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യിയിലെ സമയം ഉച്ചയ്ക്ക് 2.30ന് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു.

    തുടര്‍ന്ന് വിശുദ്ധഗ്രന്ഥഭാഗം, പൗലോസപ്പസ്തോലന്‍ കോറിന്തോസ്സുകാര്‍ക്കെ ഴുതിയ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായം 23 മുതല്‍ 25 വരെയുള്ള വാക്യങ്ങള്‍ പാരായണം ചെയ്യപ്പെട്ടു.

ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്ക് ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു. വിളിക്കപ്പെട്ടവര്‍ക്ക്- യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ- ക്രിസ്തു ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ ജ്ഞാനവു മാണ്. എന്തെന്നാല്‍, ദൈവത്തിന്‍റെ ഭോഷത്തം മനുഷ്യരെക്കാള്‍ ജ്ഞാനമുള്ളതും  ദൈവത്തിന്‍റെ ബലഹീനത മനുഷ്യരെക്കാള്‍ ശക്തവുമാണ്.

ഈ തിരുവചനഭാഗ വായനയെ തുടര്‍ന്ന് പാപ്പാ ജനസഞ്ചയത്തെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു.            

എല്ലാവര്‍ക്കും ശുഭദിനം നേര്‍ന്നുകൊണ്ട് തന്‍റെ പ്രഭാഷണം ആരംഭിച്ച ഫ്രാന്‍സിസ് പാപ്പാ  ചൊവ്വാഴ്ച (08/12/15) കരുണയുടെ അസാധാരണ ജൂബിലിക്ക് തുടക്കം കുറിക്കപ്പെട്ടതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:.                       

പ്രഭാഷണസംഗ്രഹം:

     മദ്ധ്യാഫ്രിക്കയില്‍, ബാംഗ്വിയിലെ കത്തീദ്രലില്‍ മുമ്പ് കരുണയുടെ വിശുദ്ധ വാതില്‍ തുറന്ന ഞാന്‍ ഇന്നലെ ഇവിടെ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, കാരുണ്യത്തിന്‍റെ ജൂബിലിയുടെ വിശുദ്ധ വാതില്‍ തുറന്നു. എന്തുകൊണ്ട് കരുണ യുടെ ജൂബിലി എന്ന ചോദ്യത്തിനുത്തരം നല്കിക്കൊണ്ട് ഈ വിശുദ്ധവത്സര ത്തിന്‍റെ പൊരുളെന്തെന്ന് നിങ്ങളോടൊപ്പം ചിന്തിക്കാനാണ് ഇന്ന് ഞാന്‍ ആഗ്രഹി ക്കുന്നത്. ഇതിന്‍റെ അര്‍ത്ഥം എന്താണ്?

     ഈ സവിശേഷനിമിഷം സഭയ്ക്ക് ആവശ്യമായിരിക്കുന്നു. ഈ അസാധാരണ വേള സഭയക്ക് നല്ലതാണ് എന്നല്ല ഞാന്‍ പറയുന്നത്, മറിച്ച് സഭയ്ക്ക് ഈ അസാ ധാരണ സമയം ആവശ്യമാണ് എന്നാണ് ഞാന്‍ പറയുന്നത്.

അഗാധമാറ്റങ്ങളുടേ തായ നമ്മുടെ ഈ കാലഘട്ടത്തില്‍  ദൈവസാന്നിധ്യ-സാമീപ്യങ്ങളുടെ അടയാളങ്ങള്‍ ദൃശ്യമാക്കിത്തീര്‍ത്തുകൊണ്ട് തനതായ സംഭാവന യേകാന്‍ സഭ വിളിക്കപ്പെട്ടിരിക്കുന്നു. ഈ ജൂബിലി നമുക്കെല്ലാവര്‍ക്കും അനുയോജ്യമായ ഒരു സമയമാണ്. എന്തെന്നാല്‍, മനുഷ്യന്‍റെ എല്ലാ പരിമിതികളെയും ഉല്ലംഘി ക്കുകയും പാപാന്ധകാരത്തില്‍ പ്രകാശം പരത്തുകയും ചെയ്യുന്ന ദൈവികകരു ണയെ ധ്യാനിക്കുകവഴി നമുക്ക് ബോധ്യവും കാര്യക്ഷമതയുമുള്ള സാക്ഷികളായി ത്തീരാന്‍ സാധിക്കും.

     കാരുണ്യവാനായ പിതാവായ ദൈവത്തിലേക്കും കാരുണ്യം ആവശ്യമായിരി ക്കുന്ന സഹോദരങ്ങളിലേക്കും തിരിയുകയെന്നാല്‍ സുവിശേഷത്തിന്‍റെ സത്തയില്‍ ശ്രദ്ധയൂന്നുകയാണ്. അതായത്, മാംസം ധരിച്ച കരുണയായ യേശുക്രിസ്തുവില്‍. അവിടന്നാണ് ദൈവത്തിന്‍റെ ത്രിത്വൈകസ്നേഹത്തിന്‍റെ മഹാരഹസ്യം നമുടെ നയന ങ്ങള്‍ക്ക് ദൃശ്യമാക്കിത്തീര്‍ക്കുന്നത്. കരുണയുടെ ജൂബിലി ആഘോഷിക്കുകയെന്നാല്‍ ക്രിസ്തീയവിശ്വാസത്തിന്‍റെ തനിമയെ നമ്മുടെ വൈക്തികജീവിതത്തിന്‍റെയും സമൂഹ ജീവിതത്തിന്‍റെയും  കേന്ദ്രസ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിക്കലിന് സമമാണ്.

     ആകയാല്‍ കാരുണ്യം ജീവിക്കാനുള്ള ഒരു വിശുദ്ധവത്സരമാണിത്. അതെ, പ്രിയ സഹോദരീ സഹോദരന്മാരെ, ഈ വിശുദ്ധവത്സരം നമുക്ക് നല്കപ്പെട്ടിരിക്കു ന്നത് ദൈവത്തിന്‍റെ പൊറുക്കുലിന്‍റെ മാധുര്യവും വാത്സല്യവും നിറഞ്ഞ സ്പര്‍ശവും നമ്മുടെ ചാരെയുള്ള അവിടത്തെ സാമീപ്യവും, സര്‍വ്വോപരി, ഏറ്റവും കൂടുതല്‍ ആവശ്യമുള്ള വേളകളില്‍ അവിടത്തെ സാന്നിധ്യവും നമ്മുടെ ജീവിത ത്തില്‍ അനുഭവിച്ചറിയുന്നതിനാണ്.

     ദൈവത്തിനേറ്റം പ്രീതികരമായതെന്താണൊ, അത് മാത്രം തിരഞ്ഞെടുക്കുന്ന തിന് സഭ പഠിക്കുന്നതിനുള്ള സവിശേഷമായ ഒരു സമയമാണ്, ചുരുക്കത്തില്‍, ഈ ജൂബിലി.

     ദൈവത്തിനേറ്റം ഇഷ്ടമുള്ളതെന്താണ്? സ്വന്തം മക്കളോടു പൊറുക്കുക, അവരോടു കാരുണ്യം കാട്ടുക എന്നതാണ്. അങ്ങനെ ലോകത്തില്‍ ദൈവത്തിന്‍റെ   കാരു​ണ്യത്തിന്‍റെ തിരികള്‍ തെളിച്ചുകൊണ്ട് സഹോദരങ്ങളോടു പൊറുക്കാന്‍ അവ ര്‍ക്ക് കഴിയുന്നതിനു വേണ്ടിയാണിത്. പ്രിയ സഹോദരീസഹോദരന്മാരേ, സുപ്രധാ നമൊ, മുന്‍ഗണനാര്‍ഹമൊ ആയ മറ്റെന്തൊ ഉണ്ട് എന്ന് ചിന്തിക്കാനുള്ള പ്രലോഭന ത്തില്‍ വീഴാതെ, ദൈവത്തിന് പ്രീതികരമായതു മാത്രം തിരഞ്ഞെടുക്കുന്നതിന് നാം പഠിക്കുന്ന പക്ഷം സഭയ്ക്ക് അനുകൂലമായൊരു സമയമായിരിക്കും ഈ ജൂബിലി.

     സഭാസ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും ആവശ്യമായ നവീകരണ പ്രക്രിയയും ദൈവികകരുണയുടെ ജീവസുറ്റതും ജീവദായകവുമായ അനുഭവത്തി ലേക്ക് നമ്മെ നയിക്കുന്നതിനുള്ള ഉപാധിയാണ്. ദൈവത്തിന്‍റെ കാരുണ്യത്തിനു മാത്രമെ സഭയെ, മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം പതിനാലാം വാക്യത്തില്‍ പരാമര്‍ശിക്കുന്നതായ, മറഞ്ഞിരിക്കാനാകാത്തവിധം മലമുകളില്‍ പണിതുയര്‍ത്തിയ ആ പട്ടണമാക്കി നിറുത്താനാകൂ. കാരുണ്യമുള്ള ഒരു സഭയ്ക്കു മാത്രമെ പ്രകാശിക്കാനാകൂ. ദൈവത്തിന് ഹിതകരമായതെന്താണൊ അതാണ് കാരുണ്യമെന്നത്, ഒരു നിമിഷത്തേക്കാണെങ്കില്‍ പോലും, നാം വിസ്മരിച്ചാല്‍ നമ്മുടെ എല്ലാ പരിശ്രമങ്ങളും വ്യര്‍ത്ഥമാകും, കാരണം നമ്മള്‍ നമ്മുടെ നവീകരിക്കപ്പെടേ ണ്ടവയായ പ്രസ്ഥാപനങ്ങളുടെയും നമ്മുടെ സംവിധാന ക്രമങ്ങളുടെയും അടിമകളാ യിത്തീരുന്നു.

     കാണതെപോയവരായ നമ്മെ നല്ലിടയനെപ്പോലെ അന്വേഷിച്ചു വന്ന യേശുവി നാല്‍ കണ്ടെത്തപ്പെട്ടവരായതിലുള്ള ആനന്ദാനുഭവം നമ്മില്‍ ശക്തിയാര്‍ജ്ജിക്കണം. ഇതാണ് ഈ വിശുദ്ധ വര്‍ഷത്തില്‍ സഭയുടെ ലക്ഷ്യം. അങ്ങനെ ഉപരി മാനവികമായ ഒരു ലോകത്തിന്‍റെ നിര്‍മ്മിതിക്ക് സമൂര്‍ത്തസംഭാവനയേകാന്‍ കാരു ണ്യത്തിനു കഴിയുമെന്ന സുനിശ്ചിതത്വം നമ്മില്‍ പ്രബലമാകും. പ്രത്യേകിച്ച്, മാപ്പേകുക യെന്നത് മനുഷ്യജീവിതചുറ്റുപാടുകളില്‍ വിരളമായി കാണപ്പെടുന്ന ഒരു അതിഥിയായിരിക്കുന്ന ഈ കാലഘട്ടത്തില്‍ കാരുണ്യത്തിലേക്കുള്ള വിളി സര്‍വ്വത്ര, സമൂഹ ത്തിലും, സ്ഥാപനങ്ങളിലും തൊഴില്‍മേഖലയിലും, എന്നല്ല കുടും ബത്തിലും, ഉപരി അടിയന്തരമായിത്തീരുന്നു.

     എന്നാല്‍ പിതാവേ, ഈ വിശുദ്ധ വത്സരത്തില്‍ സഭ കൂടുതലായി എന്തെ ങ്കിലും ചെയ്യേണ്തല്ലേ. ദൈവത്തിന്‍റെ കാരുണ്യത്തെക്കുറിച്ച ധ്യാനിക്കുന്നത് നല്ലത്, എന്നാല്‍ അടിയന്തരങ്ങളായ വേറെ അനേകം ആവശ്യങ്ങളുണ്ട് എന്നു പറഞ്ഞു കൊണ്ട് ഒരുപക്ഷെ ചിലരെങ്കിലും ഇതിനോടു വിയോജിച്ചേക്കാം. ഒരു കാര്യം ഓര്‍ക്കുക, കാരുണ്യത്തെ വിസ്മരിക്കുന്നതിന്‍റെ മൂലകാരണം സ്വയസ്നേഹമാണ്. ലോകത്തില്‍ ഇത് സ്വന്തം താല്പര്യങ്ങളും സന്തോഷങ്ങളും അന്വേഷിക്കുകയും സമ്പത്തുകുന്നുകൂട്ടുകയും ചെയ്യുന്ന രൂപമാര്‍ജ്ജിക്കുന്നു. ഒപ്പം ക്രൈസ്തവരുടെ ജീവിതത്തിലാകട്ടെ അത് കാപട്യത്തിന്‍റെയും ലൗകികതയുടെയും വേഷമണിയുന്നു. ഇവയെല്ലാം കാരുണ്യത്തിനു വിരുദ്ധമാണ്.

     പ്രിയ സഹോദരീസഹോദരന്മാരേ, ദൈവത്തിന് ഏറ്റം പ്രീതികരമായ വയുടെ സാക്ഷികളായിത്തീരുന്നതിന് അവിടത്തെ കാരുണ്യം അനുഭവിക്കാന്‍ ഈ വിശുദ്ധ വത്സരത്തില്‍ നമുക്ക് സാധിക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുകയാണ്. കാരുണ്യത്തിന് ലോകത്തെ പരിവര്‍ത്തനം ചെയാന്‍ കഴിയുമെന്നു കരുതുക മണ്ട ത്തരമല്ലേ?   അതെ, മാനുഷികമായി പറയുകയാണെങ്കില്‍ ഭോഷത്തമാണ്. എന്നാല്‍ ദൈവത്തിന്‍റെ ഭോഷത്തം മനുഷ്യരെക്കാള്‍ ജ്ഞാനമുള്ളതും ദൈവത്തിന്‍റെ ബലഹീ നത മനുഷ്യരെക്കാള്‍ ശക്തവുമാണ്. (1 കോറി.1,25) നന്ദി.








All the contents on this site are copyrighted ©.