2015-12-08 16:12:00

കരുണയുടെ ജൂബിലി വര്‍ഷം ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ സംവാദത്തിനുള്ള അവസരം


കരുണയുടെ ജൂബിലി വര്‍ഷം ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയിലെ സംവാദത്തിനുള്ള അവസരമെന്ന് ഇറ്റലിയിലെ പത്രപ്രവര്‍ത്തകരുടെ ദേശീയ സംയുക്തസംഘടന സൂചിപ്പിച്ചു. ‘ക്രൈസ്തവരും മുസ്ലീങ്ങളും കരുണയ്ക്കുവേണ്ടി’ എന്ന പ്രമേയത്തോടെ, തിങ്കളാഴ്ച റോമില്‍ നടന്ന സമ്മേളനത്തിലാണ് അവര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

സംവാദമെന്നത് മേശയ്ക്കുചുറ്റുമിരുന്ന് തങ്ങളുടെ കാഴ്ചപ്പാടുകള്‍ ചര്‍ച്ചചെയ്യുന്നതുമാത്രമല്ലെന്നും എന്നാല്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ പര്യായമായ അഭിപ്രായപ്രകാശനങ്ങളോടും മൂര്‍ത്തമായ പ്രവര്‍ത്തികളോടും അത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഖുറാനിലെ ഒരോ വാക്യവും ആരംഭിക്കുന്നത് കാരുണ്യവാനും അനുകമ്പാര്‍ദ്രനുമായ ദൈവനാമത്തിലാണെന്ന്, ഇസ്ലാം മതത്തിലെ കരുണയുടെ കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിച്ച, ബെയ്റൂട്ടിലെ ഇസ്ലാമികാദ്ധ്യാത്മികതയുടെ ഉന്നതതലസമ്മേളന സെക്രട്ടറി ജനറല്‍ മൊഹമ്മദ് സാമ്മക്ക് ചൂണ്ടിക്കാട്ടുകയുണ്ടായി. 

സി. രജ്ഞന








All the contents on this site are copyrighted ©.