2015-12-05 12:57:00

ഐക്യം സംജാതമാക്കുന്ന സേതുബന്ധം തീര്‍ക്കല്‍ ശ്രേഷ്ഠതമം.


         ഭിന്നിപ്പുള്ളിടത്ത് ഐക്യം സംജാതമാക്കുകയും പുറന്തള്ളലിന്‍റെയും പാര്‍ശ്വവത്ക്കരണത്തിന്‍റെയും യുക്തി പ്രബലപ്പെടുന്നിടത്ത് ഏകതാനത വളര്‍ത്തുകയും ചെയ്യുന്ന തായ പാലം പണിയല്‍ ശ്രേഷ്ഠതമമെന്ന് മാര്‍പ്പാപ്പാ.

     ഇറ്റലിയിലെ കത്തോലിക്കവിദ്യാലയങ്ങളിലെ മാതാപിതാക്കളുടെ സംഘടനയുടെ നാല്പതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ച് പ്രസ്തുത സംഘടനയിലെ അംഗങ്ങളട ങ്ങിയ 400 ലേറെപ്പേരെ ശനിയാഴ്ച(05/12/15) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

      വിദ്യാലയത്തിനും ഒരു പ്രദേശത്തിനുമിടയിലും, വിദ്യാലയത്തിനും കുടുംബത്തി നുമിടയിലും, വിദ്യാലയത്തിനും പൗരസേവനവിഭാഗങ്ങള്‍ക്കുമിടയിലും സേതുബന്ധം തീര്‍ക്കുകയെന്ന ലോലമായ ദൗത്യത്തിന്‍റെ നിര്‍വ്വഹണത്തിന് സംഭാവനയേകിക്കൊണ്ട് മാതാ പിതാക്കളു‌ടെ ഈ സംഘടന വിദ്യഭ്യാസ സ്ഥാപനത്തിനും കുടുബത്തിനും സേവ നമേകുന്നതിനെ പാപ്പാ ശ്ലാഘിച്ചു.

     മാനുഷികവും ക്രിസ്തീയവുമായ അധികൃത മൂല്യങ്ങളോടു തുറവുള്ളതും സമഗ്രവുമായ ഒരു ശിക്ഷണം സ്വന്തം മക്കള്‍ക്കായി ആവശ്യപ്പെടാനുള്ള അവകാശം മാതാ പിതാക്കള്‍ക്കുണ്ടെന്നും ഈ മൂല്യങ്ങളെ ബലികഴിക്കാതെ കുടുംബത്തിലും വിദ്യാലയ ത്തിലും സമൂഹത്തിലും അവര്‍ അവയ്ക്ക് സാക്ഷ്യമേകണമെന്നും പാപ്പാ ഓര്‍മ്മിച്ചു.








All the contents on this site are copyrighted ©.