2015-12-04 14:02:00

സ്ത്രീകളുടെ പകരംവയ്ക്കാനാവാത്ത ദൗത്യം കുടുംബത്തില്‍


     കുടുംബത്തിലും മക്കളുടെ ശിക്ഷണത്തിലും സ്ത്രീകളുടെ പകരംവയ്ക്കാനാവാത്ത പങ്ക് മാര്‍പ്പാപ്പാ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടുന്നു.

     അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, PONTIFICAL COUNCIL FOR LAIITY, റോമില്‍ സംഘടിപ്പിച്ചിരിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ചര്‍ച്ചായോഗത്തോടനുബന്ധിച്ച് ഈ സമിതി യുടെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ സ്തനിസ്വാഫ് റയില്‍ക്കൊയ്ക്ക് (STANISLAW RYLKO) വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സിസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ട് അയച്ച ആശംസാസന്ദേശത്തിലാണ് സ്ത്രീകളടെ ദൗത്യ ത്തിന്‍റെ ശ്രേഷ്ഠതയെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.

     തൊഴിലിലിലേര്‍പ്പെട്ടിരിക്കുന്ന മഹിളകള്‍ മാനവികതയാല്‍ സാന്ദ്രമായ സാമ്പ ത്തികരാഷ്ട്രീയ സംവിധാനങ്ങളുടെ നിര്‍മ്മിതിക്കേകുന്ന സാരവത്തായ സംഭാവനകളെ പാപ്പാ ശ്ലാഘിക്കുന്നു.

     തൊഴിലിന്‍റെയും കുടുംബത്തിന്‍റെയും ആവശ്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ടു പോകുന്നതിനുള്ള സമൂര്‍ത്ത നിര്‍ദ്ദേശങ്ങളും ഭാവാത്മക മതൃകകളും അവതരിപ്പിച്ചു കൊണ്ടാണ് അവര്‍ ഈ സംഭാവനയേകുന്നതെന്നും പാപ്പാ വ്യക്തമാക്കുന്നു.

      അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ളി (04/12/15) ശനി (05/12/15) ദിനങ്ങലില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് പാപ്പാ പ്രാര്‍ത്ഥന ഉറപ്പുനല്കുകയും ആശിസ്സേകുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.