2015-12-04 14:13:00

ഫിലിപ്പീന്‍സിന്‍റെ പ്രസിഡന്‍റ് വത്തിക്കാനില്‍


    പാപ്പാ ഫിലിപ്പീന്‍സിന്‍റെ പ്രസിഡന്‍റിനെ വത്തിക്കാനില്‍ സ്വീകരിച്ചു.

     വെള്ളിയാഴ്ച(04/12/15) രാവിലെ ആയിരുന്നു വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായും പ്രസിഡന്‍റ് ബെനീഞ്ഞൊ അക്വീനൊ മൂന്നാമനും തമ്മിലുള്ള കൂടിക്കാഴ്ച.

     ഫിലിപ്പീന്‍സിലെ വിവിധവിഭാഗങ്ങല്‍ തമ്മിലുള്ള സംഭാഷണം, അന്നാടിന്‍റെ ജീവിതത്തിന് കത്തോലിക്കാസഭയേകുന്ന സംഭാവന, മിന്തനാവൊ സമാധാന പ്രക്രിയ എന്നിവ ഇരുവരുടെയും ചര്‍ച്ചാവിഷയങ്ങളായി എന്ന് ഈ കൂടിക്കാഴ്ചയെ അധിക രിച്ച് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പ്  വെളിപ്പെടുത്തി.

     മിന്തനാവൊ സമാധാനപ്രക്രയയിലേര്‍പ്പെട്ടിരിക്കുന്നവരുടെ പരിശ്രമം ആ പ്രദേ ശത്ത് സുദൃഢവും സ്ഥായിയുമായ സമാധാനം സംസ്ഥാപിക്കട്ടെയെന്ന് ഇരുവരും ആശംസിക്കുകയും ചെയ്തു.

     കാലാവസ്ഥമാറ്റം, കാലാവസ്ഥയെ അധികരിച്ച് ഫ്രാന്‍സിലെ പാരീസില്‍ നടന്നു വരുന്ന COP 21 സമ്മേളനം എന്നിവ ഉള്‍പ്പടെ ദേശീയ അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും ഊഈ കൂടിക്കാഴ്ചാവേളയില്‍ പരാമര്‍ശിക്കപ്പെട്ടു.

     പ്രസിഡന്‍റ് ബെനീഞ്ഞൊ അക്വീനൊ മൂന്നാമന്‍ വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി  കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും വത്തിക്കാന്‍റെ വിദേശബന്ധകാര്യാലയത്തിന്‍റെ ഉപ കാര്യദര്‍ശി മോണ്‍സിഞ്ഞൊര്‍ അന്ത്വ കമില്ലേരിയുമായും കൂടിക്കാഴ്ചനടത്തി.








All the contents on this site are copyrighted ©.