2015-11-28 13:56:00

പാരീസില്‍ പാദുക അണിയാത്രയ്ക്ക് പാപ്പായുടെ പിന്തുണ


       കാലാവസ്ഥവ്യതിയാനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ഫ്രാന്‍സിലെ പാരീസ് പട്ടണത്തില്‍ ആരംഭിക്കാനിരിക്കുന്ന അന്താരാഷ്ട്രസമ്മേളനം COP 21 നോടനുബന്ധിച്ച് ഞായറാഴ്ച (29/11/15) അവിടെ     സംഘടിപ്പിക്കപ്പെടുന്ന “പാദുക അണിയാത്രയ്ക്ക്” അഥവാ, MARCHING SHOES പരിപാടിക്ക് മാര്‍പ്പാപ്പായുടെ പിന്തുണ.

     പാരിസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആഗോള കാലാവസ്ഥ ജാഥ ഇക്കഴിഞ്ഞ 13-ന്, രാത്രി, പാരീസിലുണ്ടായ ഭീകരാക്രമണങ്ങളുട‌െ പശ്ചാത്തലത്തില്‍ സുരക്ഷാനടപടി കളുടെ ഭാഗമായി റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതീകാത്മകമായ “പാദുക അണി യാത്ര” സംഘടിപ്പിക്കപ്പെടുന്നത്.

     തങ്ങളുടെ ഭാഗഭാഗിത്വത്തിന്‍റെ ഭാഗമായി പാരീസിലെ ആയിരക്കണക്കിനാളുകള്‍ നല്കിയ ചെരുപ്പുകള്‍, കാലാവസ്ഥ ജാഥ  കടന്നുപോകേണ്ടിയിരുന്ന വിഴിയിലുടനീളം പ്രദര്‍ശിപ്പിക്കുന്നതാണ് “പാദുകാണിയാത്ര”. ഫ്രാന്‍സിസ് പാപ്പായുടെ പേരും പാപ്പാ പരിസ്ഥിതിസംരക്ഷണത്തിന്‍റെ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്ന ചാക്രികലേഖന ത്തിന്‍റെ ലൗദോത്തൊ സി, അങ്ങേയ്ക്ക് സ്തുതി എന്ന നാമവും ഉല്ലേഖനം ചെയ്ത ഒരു ജോഡി പാദുകങ്ങളാണ് ഈ പരിപാടിയില്‍ പാപ്പായുടെ ഭാഗഭാഗിത്വം വിളി ച്ചോതുക. പാപ്പാ നല്കിയ പാദുകങ്ങള്‍ ഈ പരിപാടിയുടെ തുടക്കബിന്ദുവില്‍ത്തന്നെ പ്രതിഷ്ഠിക്കപ്പെടും.

150 രാജ്യങ്ങളിലായി നടക്കാന്‍ പോകുന്ന 2300 ലേറെ പരിപാടികളില്‍ ഒന്നാണ് പാരിസിലെ ഈ പാദുക അണിയാത്ര.

     ആഗോള പൗരശൃംഖല AVAAZ-ന്‍റെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിക്കപ്പെടു ന്നത്.   

     195 നാടുകളുടെ പ്രതിനിധികളും യൂറോപ്യന്‍യൂണ്യന്‍റെ പ്രതിനിധികളും അന്താ രാഷ്ടസംഘടനകളുടെ പ്രതിനിധികളും, ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ കാലാ വസ്ഥമാറ്റത്തെക്കുറിച്ചു പഠിക്കുന്ന  കണ്‍വെന്‍ഷന്‍ UNFCCC നവമ്പര്‍ 30 മുതല്‍ ഡിസ മ്പര്‍ 11 വരെ പാരീസില്‍ സംഘ‌ടിപ്പിക്കുന്ന COP 21 സമ്മേളനത്തില്‍ സംബന്ധിക്കും.

     8 ലക്ഷത്തോളം കത്തോലിക്കര്‍ കൈയ്യൊപ്പിട്ട ഒരു നിവേദനം ആഗോള കത്തോ ലിക്കാ പരിസ്ഥിതി പ്രസ്ഥാനത്തെ പ്രതിനിനിധാനം ചെയ്തുകൊണ്ട് വൈദികര്‍ക്കായുള്ള സംഘത്തിന്‍റെ മുന്നദ്ധ്യക്ഷന്‍, ബ്രസീല്‍ സ്വദേശിയായ കര്‍ദ്ദിനാള്‍ ക്ലാവുദിയൊ ഹ്യൂമിസ് ഈ സമ്മേളനത്തിനും ഫ്രാന്‍സിന്‍റെ സര്‍ക്കാരിനും സമര്‍പ്പിക്കും.

     130 രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്കരാണ് ഇതില്‍ ഒപ്പു വച്ചിരിക്കുന്നത്. 








All the contents on this site are copyrighted ©.