2015-11-27 16:05:00

കെനിയയിലെ മിഷനറി സഭാ ചൈതന്യ പ്രതീകമായ സമ്മേളനം


കെനിയയിലെ മിഷനറി സഭാ ചൈതന്യത്തിന്‍റെ പ്രതീകമായിരുന്നു, വൈദികരും സന്യസ്തരും സെമിനാരിക്കാരും ഉള്‍പ്പെടുന്ന എണ്ണായിരത്തിലധികം പേര്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍  ഒരുമിച്ചുകൂടിയ സമ്മേളനമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി

നവംബര്‍ 27-ാം തിയതി, വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ ഒരു അഭിമുഖത്തിലാണ് ഡയറക്ടര്‍ ഫാദര്‍ ഫെദറിക്കൊ ലൊമ്പാര്‍ഡി ഇപ്രകാരം അഭിപ്രായപ്പെട്ടത്. പാപ്പായുടെ സാന്നിദ്ധ്യത്തില്‍ വ്യാഴാഴ്ച നടന്ന ഈ സമ്മേളനത്തില്‍ എണ്ണായിരലധികം പേര്‍ ഒരുമിച്ചുകൂടിയത് വളരെയധികം മതിപ്പ് ഉളവാക്കുന്ന ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്രയധികം വൈദികരും സന്യസതരും അവിടെ സുവിശേഷപ്രഘോഷണത്തിനും അസാധാരണമാംവിധം വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും മറ്റു അപ്പ്സ്തോല പ്രവര്‍ത്തനങ്ങള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്നത് വളരെ മനോഹരവും അവിടത്തെ സഭാ ചൈതന്യത്തെ എടുത്തുകാട്ടുന്നവയുമാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.  

സി. രജ്ഞന








All the contents on this site are copyrighted ©.